Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്രം പുഷ്പ രഥോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 10:50 pm IST
in Kannur

കൊല്ലൂര്‍: മൂകാംബികാദേവിയുടെ പുഷ്പരഥോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി ആയിരക്കണക്കിന് ദേവീഭക്തരാണ് നവരാത്രികാലത്ത് ദേവിയുടെ രഥോത്സവത്തിനായി ക്ഷേത്രസന്നിധിയിലെത്തുന്നത്. 21ന് തുടങ്ങിയ ഉത്സവം 30ന് സമാപിക്കും. വിദ്യക്കും കലോപാസനകള്‍ക്കും പ്രാര്‍ത്ഥനാ നിരതമായ നാളുകളില്‍ വിദ്യയുടെ അധിപതിയായ മഹാസരസ്വതിയെയും ധനത്തിന്റെ സരസ്വതിയായ മഹാലക്ഷ്മിയേയും പൂജിക്കുന്ന നവരാത്രികാലത്ത് മൂകാംബികാ ദര്‍ശനം നടത്താന്‍ ആയിരക്കണക്കിന് മലയാളികളാണ് ക്ഷേത്രത്തിലെത്തുന്നത്.

കോലമഹര്‍ഷി തപോവനമാക്കിയ ഈ പ്രദേശം കോലാപുരം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് അത് കൊല്ലൂരായത്. സ്വയംഭൂവാണ് ഇവിടുത്തെ ശക്തി. ശ്രീശങ്കരാചാര്യര്‍ കുടജാദ്രിയില്‍ തപസ്സുചെയ്ത് മൂകാംബികാ ദേവിയെ പ്രത്യക്ഷപ്പെടുത്തി മലയാളക്കരയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. ശങ്കരാചാര്യരുടെ കഠിന തപസ്സിനെ തുടര്‍ന്ന് ദേവി ഇതിന് തയ്യാറാവുകയും ശങ്കരാചാര്യരോട് തിരിഞ്ഞ് നോക്കാതെ നടക്കാനും താന്‍ പിറകെയുണ്ടാകുമെന്നും എന്നാല്‍ തിരിഞ്ഞുനോക്കിയാല്‍ താന്‍ അവിടെ യാത്ര അവസാനിപ്പിക്കുമെന്നും ദേവി പറഞ്ഞുവത്രേ.

അതുപ്രകാരം ശങ്കരാചാര്യര്‍ മുന്നില്‍ നടന്നു. കൊല്ലൂരിലെത്തിയപ്പോള്‍ ചിലങ്ക ശബ്ദം നിലച്ചുവെന്നും സംശയദുരീകരണത്തിനായി തിരിഞ്ഞുനോക്കിയപ്പോള്‍ വ്യവസ്ഥ ലംഘിക്കുകയും ഇതോടെ കൊല്ലൂരില്‍ മൂകാംബികാ ദേവി ആരൂഢസ്ഥയായെന്നുമാണ് ഐതീഹ്യം. ഇവിടെ ഒരുനേരമെങ്കിലും ഒരു മലയാളിയുണ്ടെങ്കിലേ ദേവിക്ക് തൃപ്തിയാവുകയുള്ളൂ. ഇവിടുത്തെ പ്രധാന തീര്‍ത്ഥമാണ് സൗപര്‍ണികാ നദി. കൊല്ലൂര്‍ ഗ്രാമം ചുറ്റിയൊഴുകുന്ന സൗപര്‍ണിക അറുപത്തിനാല് മൂലകങ്ങളടങ്ങിയ തീര്‍ത്ഥ ജലമാണ്.

കുടജാദ്രിയില്‍നിന്നാണ് സൗപര്‍ണ്ണികയുടെ ഉത്ഭവം. കൊടും വനത്തിലൂടെ ദിവ്യഔഷധങ്ങളുടെയും മരങ്ങളുടെയും വേരുകളിലും ഇലകളിലും തട്ടിത്തടഞ്ഞ് കൊല്ലൂരിലെത്തുമ്പോള്‍ സൗപര്‍ണ്ണിക അറുപത്തിനാല് ഔഷധക്കൂട്ടായി ആയി മാറും.

കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ കുടജാദ്രിയില്‍ പോകണമെന്നാണ് പറയുന്ന്. ക്ഷേത്രത്തിന് കിഴക്ക് സ്ഥിതിചെയ്യുന്ന ഗിരിശൃംഗമാണ് കുടജാദ്രി. ഇതിന്റെ ഉച്ചിയിലാണ് സര്‍വ്വജ്ഞപീഠം. ദേവിയെ പ്രത്യക്ഷപ്പെടുത്താന്‍ ശങ്കാരാചാര്യര്‍ തപസ്സുചെയ്ത സ്ഥലമാണ് സര്‍വ്വജ്ഞപീഠം. നവമിനാളിലും ഫാല്‍ഗുന മാസത്തിലുമാണ് ഇവിടെ ഉത്സവം. നവരാത്രി ഉത്സവത്തില്‍ ദേവി പുഷ്പരഥത്തിലെഴുന്നള്ളുന്നത് ക്ഷേത്രത്തിനകത്താണ്. ഫാല്‍ഗുനമാസത്തിലേത് ബ്രഹ്മരഥത്തില്‍ ക്ഷേത്രത്തിന് പുറത്തും. രഥോത്സവം 29ന് രാത്രി 8.45 നടക്കും. അന്ന് രാവിലെ ചണ്ഡികായാഗവും ഉണ്ടായിരിക്കും.

നവരാത്രികാലത്ത് ദേവിയുടെ ഒമ്പത് ഭാവങ്ങളാണ് ഓരോ ദിവസവും ആരാധിക്കപ്പെടുക. യോഗ, നിദ്ര, ദേവജാത, മഹിഷാസുര മര്‍ദ്ദിനി, ശൈലജ, ധൂമ്ര, ചണ്ഡമുണ്ഡരക്തബിജു, ശുഭ, നിശംഭ എന്നീ ഭാവക്രമത്തിലാണ് പൂജ. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് ഉദയപൂജ, 7.30ന് കലശസ്ഥാപനം, 11.30 മുതല്‍ 1 വരെ ഉച്ചപൂജ, 1.30ന് നടയടക്കല്‍, 3ന് നടതുറക്കല്‍, 5.30മുതല്‍ 6.40 വരെ സന്ധ്യാപൂജ, 7 മുതല്‍ 8.15 വരെ നവരാത്രി പൂജ, 8.30ന് ദീപാരാധന, 8.30 മുതല്‍ 9വരെ ബലി, 9.30ന് കഷായ പൂജ എന്നിവയാണ് പൂജാക്രമങ്ങള്‍.

ഉത്സവം തുടങ്ങി നാല് ദിവസം പിന്നട്ടതോടെ ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ എത്തിക്കഴിഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.