കൊച്ചി: ഓള്‍ കേരള ഓപ്പണ്‍ െ്രെപസ് മണി ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ ടേബിള്‍ ടെന്നീസ് അക്കാദമിയുടെ സോഹം ഭട്ടാചാര്യക്ക് ട്രിപ്പിള്‍ കിരീടം.
വനിതാ വിഭാഗത്തില്‍ എസ്.ഡി.വി ടേബിള്‍ ടെന്നീസ് അക്കാദമിയുടെ സെറ ജേക്കബ് ഡബിള്‍ കിരീടം നേടി.
പുരുഷ വിഭാഗം,യൂത്ത് ബോയ്‌സ് ഫൈനലുകളിലാണ് സോഹം വിജയിച്ചത്. കഴിഞ്ഞ ദിവസം ജൂനിയര്‍ കിരീടവും സോഹം നേടിയിരുന്നു. യൂത്ത് ബോയ്‌സ് ഫൈനലില്‍ ആര്‍.എസ്.സിയുടെ ഗോവിന്ദ് അനൂപിനെ തോല്‍പിച്ചു.
പുരുഷ ഫൈനലില്‍ തിരുവനന്തപുരത്തിന്റെ സെന്തില്‍കുമാറിനെയും തോല്‍പിച്ചു. വനിതാ വിഭാഗത്തിലും യൂത്ത് ഗേള്‍സ് വിഭാഗത്തിലും സഹ താരമായ മരിയ റോണിയെ തോല്‍പ്പിച്ചാണ് സെറ ജേക്കബ് ഇരട്ട കരീടം നേടിയത്.
















