കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെയും പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമബോധവത്കരണം സംഘടിപ്പിക്കും. കുറ്റവും ശിക്ഷയും എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 25 ന് രാവിലെ 11 മണിക്ക് പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ ടി അശോകന്‍ അധ്യക്ഷത വഹിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍, ബ്ലൂവെയില്‍ ആത്മഹത്യകള്‍, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ കുട്ടികളുടെ ഇടയില്‍ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
















