Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശ്രീപദ്മനാഭന്റെ ഗോപുരനടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 09:10 pm IST
in Vicharam

‘ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും,

ഗോപുരവാതില്‍ തുറക്കും , ഗോപകുമാരനെക്കാണും’എന്നു പാടിയ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിനുവേണ്ടി ശ്രീപദ്മനാഭന്റെ ഗോപുരവാതില്‍ തുറന്നുകൊടുക്കുമ്പോള്‍, ഹിന്ദു മാനവികതയുടെ മഹത്തായ മൂല്യമാണ് സ്വര്‍ണ്ണത്തിളക്കത്തോടുകൂടി ജനഹൃദയങ്ങളില്‍ നിറയുന്നത്.

(വയലാര്‍ ഈ വരികളെഴുതിയത് യേശുദാസിന്റെ ഒരാഗ്രഹം ജനങ്ങളില്‍ എത്തിക്കാന്‍വേണ്ടികൂടിയാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ അന്നൊരു പറച്ചില്‍ ഉണ്ടായിരുന്നു.) ലോകത്തെ എല്ലാ മനുഷ്യര്‍ക്കും നന്മയുണ്ടാകണമെന്നു പ്രാര്‍ഥിക്കുന്ന മതമാണ് ഹിന്ദുമതമെന്നു യേശുദാസ് പലവേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ആപ്തവാക്യം പലവേദികളിലും അദ്ദേഹം ആവര്‍ത്തിക്കാറുണ്ട്. ഹിന്ദുമതം ജീവിതചര്യയാണെന്നും, ജാതിമത ചിന്തകള്‍ക്ക് അപ്പുറത്തു ലഭിക്കുന്ന ചൈതന്യമാണ് ധ്യാനത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറയാറുണ്ട്.

”ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വ്വരും

സോദരത്വേന വാഴുന്ന

മാതൃകാ സ്ഥാനമാണിത്” എന്ന ഗുരുദേവകീര്‍ത്തനം പാടിയാണ് യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചത്. മതത്തിനും ജാതിക്കുമതീതമായി ചിന്തിക്കാന്‍ സന്മനസ്സുള്ള അദ്ദേഹം എല്ലാ വേദികളിലും ഈ വരികള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു പാടാന്‍ സമയം കണ്ടെത്തും.

എല്ലാ ജന്മദിനത്തിനും മൂകാംബികയില്‍ പാടാന്‍ എത്തുന്ന, ശബരീശനെ ഹരിവരാസനം പാടി ഉറക്കുന്ന മലയാളത്തിന്റെ മഹാഗായകന്‍, അനന്തപദ്മനാഭന്റെ സന്നിധിയില്‍ സ്വാതി തിരുനാള്‍ രചിച്ച ‘യാ തേ പാദസരോജധൂളിരനിശം ബ്രഹ്മാദിഭിര്‍ നിസ്പൃെഹെര്‍’ എന്നാരംഭിക്കുന്ന പദ്മനാഭശതകം പാടും എന്നാണ് കരുതുന്നത്. ”ഈ ലോകത്തെ സംരക്ഷിക്കുന്നതും പാപികളെ നശിപ്പിക്കുന്നതുമായ അവിടുത്തെ (ഭഗവാന്റെ) പാദപദ്മധൂളി, ഗുണരഹിതനായ എന്നെ എല്ലായ്‌പ്പോഴും കാത്തുരക്ഷിക്കട്ടെ” എന്ന അപേക്ഷ പദ്മനാഭ സന്നിധിയില്‍ സംഗീതാര്‍ച്ചനയായി സമര്‍പ്പിക്കാന്‍ വിശ്വഗായകന്‍ തയ്യാറാകുമ്പോള്‍ ഭാരതജനത ഒന്നായിനിന്ന് സ്വീകരിക്കണം.

വിവിധ മതവിശ്വാസികള്‍ ഒന്നായി ജീവിച്ചു ലോകത്തിനു മാതൃകയാകുന്നു എന്നതാണ് ഭാരതത്തിന്റെ മഹത്വം. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന കാഴ്ചപ്പാട് നമ്മുടെ ശക്തിയാകുന്നു. ‘ഭായിയോം ഔര്‍ ബഹനോം’ (സഹോദരീസഹോദരന്മാരെ) എന്ന് നമ്മുടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അത് ഹൃദയത്തില്‍നിന്ന് രൂപംകൊള്ളുന്നതാണെന്ന് നാം തിരിച്ചറിയുന്നു. ‘യേശുദാസ’നായി ജനിച്ച് ‘പദ്മനാഭദാസനായി’ പാടാന്‍ എത്തുന്ന പത്മഭൂഷണ്‍ യേശുദാസിന്റെ ഹൃദയവിശാലത മതേതര സങ്കല്‍പ്പത്തിന് മുതല്‍ക്കൂട്ടായി ഓരോ ഭാരതീയനും കരുതണം.

ശ്രീകൃഷ്ണനെയും സ്വാമി അയ്യപ്പനെയും മൂകാംബികദേവിയെയും സ്തുതിച്ച് നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ച യേശുദാസ് ‘അല്ലാഹു’ വിനെയും മനുഷ്യപുത്രനെയും കുറിച്ച് അനേകം പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇന്ന് ഭാരതത്തില്‍ ജീവിച്ചിരിക്കുന്ന ഏതൊരു ഗായകനെക്കാളും മാനവികതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശം മധുരശബ്ദത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മാര്‍ഥതയോടെ ജനങ്ങളിലെത്തിച്ച അദ്ദേഹം ‘ഞാന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന സത്യവാങ്മൂലം ശ്രീപദ്മനാഭ ക്ഷേത്ര ഭരണസമിതിക്ക് സമര്‍പ്പിച്ചപ്പോള്‍ നാം തിരിച്ചറിയേണ്ടത് ‘മനുഷ്യന് ഒരു മതം മാത്രമേയുള്ളു’ എന്ന ശ്രീനാരായണഗുരുവിന്റെ ഉല്‍ബോധനമാണ്. ആ മതം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടേതുമാണെന്ന മഹത് സന്ദേശമാണ് യേശുദാസ് ലോകത്തിന് നല്‍കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്‌കാരമാണ് ‘ഹിന്ദുത്വം’. മതത്തിനും ഉപരിയായ ജീവിത സംസ്‌കാരം. നീതിയുടെയും ധര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും ഭാഷയാണ് അത് ലോകത്തെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഹിന്ദുക്ഷേത്രങ്ങളിലെ പ്രവേശനത്തിന് അഹിന്ദു എന്ന വിവേചനം അടിസ്ഥാനമായി സ്വീകരിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുരാഷ്‌ട്രമായ ഭാരതത്തിലെ അഹിന്ദുക്കളുടെ അടിസ്ഥാനം പരിശോധിച്ചു ചെല്ലുമ്പോള്‍ മിക്കവരും ഹിന്ദു മതത്തില്‍നിന്ന് വേറിട്ട് പോയവരാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയും. ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരില്‍ പലരും അത് ഓര്‍ക്കുകയും ചെയ്യുന്നുണ്ട്.

മൂകാംബികയിലും മധുര മീനാക്ഷിയിലും തിരുപ്പതിയിലും ശബരിമലയിലും ഹിന്ദുക്കളോടൊപ്പം മറ്റു മതസ്ഥരും ദര്‍ശനം നടത്താറുണ്ട്, പ്രാര്‍ഥിക്കാറുണ്ട്. ഗുരുവായൂരും പത്മനാഭ സ്വാമിക്ഷേത്രത്തിലും അതുപോലെയുള്ള ചുരുക്കം ക്ഷേത്രങ്ങളിലും യേശുദാസിനെപ്പോലുള്ളവര്‍ ദര്‍ശനത്തിന് ആഗ്രഹം പ്രകടിപ്പിക്കുമ്പോഴാണ് അത് ചര്‍ച്ചാവിഷയമാകുന്നത്. സത്യവാങ്മൂലം എഴുതിവാങ്ങാതെ എല്ലാ ക്ഷേത്രങ്ങളിലും വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമായും തീരുമാനങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന് നമ്മുടെ പൂര്‍വികര്‍ പഠിപ്പിച്ചത് വെറുതെയല്ല എന്ന് തെളിയിക്കാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. നമ്മുടെ സംസ്‌കാരം ലോകത്തിനു മുഴുവന്‍ മാതൃകയാകണം എന്നുണ്ടെകില്‍ നാം വിശാലമായി ചിന്തിക്കുവാന്‍ തയ്യാറാകണം.

”യാ വിശ്വം പ്രപുനാതി ജാല മ ചിരാത്

സംശോഷമത്യം ഹസാ

സാ മാം ഹീനഗുണം പുനാ തു

നിതരാം ശ്രീപദ്മനാഭാന്വഹം”

ഈ ‘വിശ്വത്തെ’ പരിപാലിക്കുന്നതും പാപസമൂഹത്തെ നശിപ്പിക്കുന്നതുമായ ശ്രീപദ്മനാഭനെയാണ് സ്വാതിതിരുനാള്‍ ‘പദ്മനാഭ ശതക’ത്തില്‍ പ്രാര്‍ഥിച്ചത്.വിശ്വ മാനവികതയാണ് ഹിന്ദു സംസ്‌കാരവും ഉദ്‌ഘോഷിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.