പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നിന് തുടങ്ങുന്ന ജനരക്ഷായാതയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനസമിതിയോഗം 27ന് പയ്യന്നൂര്‍ എടാട്ട് നടക്കും. ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ 12 മണിക്ക് നടക്കുന്ന യോഗത്തില്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍, വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് മുഖ്യാതിഥിയാകും.
















