Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശുചിത്വമാണ് സേവനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 09:24 pm IST
in Vicharam

കാണ്‍പൂരിലെ ഈശ്വര്‍ഗഞ്ച് ഗ്രാമത്തില്‍ഈ മാസം 15ന് രാഷ്‌ട്രപതി ഒരു ദേശവ്യാപക പൊതുശുചിത്വ പ്രചാരണ പരിപാടി’ശുചിത്വംതന്നെ സേവനം’ ഉദ്ഘാടനം ചെയ്തു. വൃത്തിയും ആരോഗ്യവുമുള്ള പുതിയ ഇന്ത്യയ്‌ക്കുവേണ്ടിയുള്ള പ്രതിജ്ഞ രാഷ്‌ട്രപതി അന്ന് ചൊല്ലിക്കൊടുത്തു. ‘വൃത്തിക്കുംവെടിപ്പിനും വേണ്ടിയുള്ള നിര്‍ണായക യുദ്ധത്തിലാണ് ഇന്ത്യ. ശുചിത്വം എന്നത് പൊതുശുചിത്വത്തിന്റെ ചുമതലയുള്ള ജീവനക്കാരുടെ മാത്രം ഉത്തരവാദിത്തമല്ല;അതൊരു ബഹുതല ഉത്തരവാദിത്തമുള്ള ദേശീയ പ്രസ്ഥാനമാണ്’ എന്ന് രാഷ്‌ട്രപതി ചടങ്ങില്‍പറഞ്ഞു.

2019 ഒക്ടോബര്‍ രണ്ട് ആകുമ്പോഴേക്ക് വെളിയിട വിസര്‍ജ്ജന മുക്തമായ വൃത്തിയുള്ള ഇന്ത്യ എന്ന നേട്ടമാണ് ശുചിത്വഭാരത ദൗത്യത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മിക്കുകയും കുടുംബത്തിലെ എല്ലാ അംഗങ്ങളും അത് സ്ഥിരമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയുംവേണം. ജനങ്ങളില്‍ മികച്ച ശുചിത്വശീലം പ്രോല്‍സാഹിപ്പിക്കുകയും ഖര, ദ്രവ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികളിലൂടെ ശുചിത്വം പ്രോല്‍സാഹിപ്പിക്കുകയും വേണം. ശുചിത്വഭാരത ദൗത്യത്തിനുവേണ്ടിയുള്ള അടങ്കല്‍ 2014-15ലെ 2850 കോടി രൂപയില്‍നിന്ന് 2015-16ല്‍ 6525 കോടിരൂപയും, 2016-17ല്‍ 10,500 കോടിരൂപയും, 2017-18ല്‍ 14000 കോടി രൂപയുമായി. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ശുചിത്വഭാരത ദൗത്യത്തിനു കീഴില്‍ 48,264,304 ശൗചാലയങ്ങള്‍ നിര്‍മിച്ചു.

വെളിയിട വിസര്‍ജ്ജനമുക്ത ഗ്രാമങ്ങളുടെ എണ്ണം 2,38,966 ആയി. വ്യക്തിഗതമായ ശൗചാലയ ഉപയോഗം 2014ലെ 42 ശതമാനത്തില്‍നിന്ന് 2017ല്‍ 64 ശതമാനമായി. അഞ്ച് സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍വെളിയിട വിസര്‍ജ്ജനമുക്തമായി പ്രഖ്യാപിച്ചു. 2019 ഒക്ടോബര്‍ രണ്ട് ആകുമ്പോഴേക്കും വെളിയിട വിസര്‍ജ്ജന മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുന്ന വിധം പുരോഗതിയുണ്ടെന്ന് കേന്ദ്ര കുടിവെള്ള പൊതുശുചിത്വ മന്ത്രാലയം പറയുന്നു.

നവീനമായ നിരീക്ഷണ, മൂല്യനിര്‍ണയ സംവിധാനത്തിന് രൂപംനല്‍കി. ഗ്രാമങ്ങളില്‍ ശുചിത്വസര്‍വേ നടത്തുകയും ഹിമാചല്‍പ്രദേശിലെ മാണ്ഡി, മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗ് എന്നിവ ഏറ്റവും വൃത്തിയുള്ള ജില്ലകളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 22 മലയോര ജില്ലകളിലും 53 സമതല ജില്ലകളിലുമാണ് ശുചിത്വസര്‍വേ നടത്തിയത്. രാജ്യവ്യാപകമായി പൊതുശുചിത്വസ്ഥിതിയും വെളിയിട വിസര്‍ജ്ജനമുക്ത സ്ഥിതിയും പരിശോധിക്കുന്നതിന് ദേശീയതലത്തിലുള്ള നിരീക്ഷകരുടെ സേവനം പ്രയോജനപ്പെടുത്തി.

4626 ഗ്രാമങ്ങളിലെ 92000 വീടുകളിലായി അതിവിപുല സര്‍വേയാണ് നടത്തിയത്. ഇതിനുപുറമേ ഗംഗാതീരത്തെ 200 ഗ്രാമങ്ങളിലും സര്‍വേ നടത്തി. അമിതാഭ് ബച്ചനെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ ശുചിത്വഭാരത ദൗത്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാവുകയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും അക്ഷയ്‌കുമാറിനെയും പോലുള്ള സെലിബ്രിറ്റികള്‍ ദൗത്യത്തിന്റെ പ്രോല്‍സാഹനാര്‍ത്ഥമുള്ള പ്രചാരണങ്ങളില്‍ സജീവ പങ്കാളികളാവുകയും ചെയ്തു. ശുചിത്വഭാരത ദൗത്യത്തേക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് സമൂഹമാധ്യമങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചു. ശുചിത്വഭാരത പത്രിക എന്ന ന്യൂസ് ലെറ്റര്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ശുചിത്വഭാരത ദൗത്യത്തെ അടിസ്ഥാനമാക്കി സമീപകാലത്ത് റിലീസ് ചെയ്ത ‘ടോയ്‌ലറ്റ്-ഏക് പ്രേം കഥ’ എന്ന ബോളിവുഡ് സിനിമ വന്‍വിജയം നേടി.

കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റിതര അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, എന്‍ജിഒകള്‍, സാമൂഹിക സംഘടനകള്‍, മാധ്യമങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെട്ട ദേശീയ പ്രസ്ഥാനത്തെയാണ് ശുചിത്വഭാരത ദൗത്യം പ്രതിനിധാനം ചെയ്യുന്നത്. ശുചിത്വം എന്നത് പൊതുശുചിത്വവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മാത്രം കാര്യമല്ലെന്നും, അത് എല്ലാവരുടെയും കാര്യമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനമാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം.

കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ പ്രത്യേക മുന്‍കൈ ശ്രമങ്ങളുടെയും പദ്ധതികളുടെയും വ്യൂഹം രൂപപ്പെട്ടു. ശുചിത്വപക്ഷാചരണം, നമാമി ഗംഗേ, ശുചിത്വ കര്‍മപരിപാടി, ശുചിത്വ പ്രചാരണ പരിപാടി, സ്‌കൂള്‍പരിസരം വൃത്തിയാക്കല്‍ അങ്കണവാടികള്‍, റെയിവെ സ്റ്റേഷനുകള്‍ മുതലായവ ശുചിയാക്കല്‍ തുടങ്ങിയ അന്തര്‍ മന്ത്രാലയ പദ്ധതികളും ഇതിലുള്‍പ്പെട്ടു.

ശുചിത്വ മാതൃകാ പ്രദേശങ്ങള്‍, കോര്‍പറേറ്റ് പങ്കാളിത്തം, വിവിധ മതസ്ഥാപനങ്ങളുടെ സഹകരണം, മാധ്യമ കൈകാര്യകര്‍തൃത്വം, പാര്‍ലമെന്റ് നടപടികള്‍ എന്നിങ്ങനെ അന്തര്‍ മേഖലാ കൂട്ടായ്‌മകള്‍ രൂപപ്പെടുത്തി. 76 കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും ശുചിത്വ കര്‍മപരിപാടി വികസിപ്പിക്കുകയും അത് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ വെബ് പോര്‍ട്ടല്‍ തയ്യാറാക്കുകയും ചെയ്തു. വനിതാശുചിത്വ പ്രവര്‍ത്തകരെ നിയമിക്കുകയും പദ്ധതിക്ക് കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉണ്ടാക്കുന്നതിന് ശുചിത്വശക്തി പുരസ്‌കാരം ഏര്‍പ്പെടുത്തുകയും ചെയ്തു. സുരക്ഷിതവും പ്രാപ്യവുമായ ശൗചാലയങ്ങള്‍ ഗ്രാമങ്ങളിലെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു എന്നാണ് ശുചിത്വഭാരത വിജയഗാഥകള്‍ പറയുന്നത്. സ്വന്തം ആവശ്യത്തിനുവേണ്ടി ഇരുട്ടുതേടി ദൂരെ സ്ഥലങ്ങളില്‍ പോകേണ്ട ദുഃസ്ഥിതി ഗ്രാമീണര്‍ക്ക് ഇപ്പോഴില്ല. വീടുകളില്‍ ശൗചാലയങ്ങള്‍ ഉണ്ടായതോടെ വെളിയിട വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു.

വലിയൊരു ജനകീയ മുന്നേറ്റത്തിന്റെ ഒരഗ്രം മാത്രമാണ് ശുചിത്വഭാരത ദൗത്യം എന്നാണ് ഉപരാഷ്‌ട്രപതി വിശേഷിപ്പിച്ചത്. ഗാന്ധിജയന്തിവരെയുള്ള ദ്വൈവാര ശുചിത്വ പരിപാടികളില്‍ ശ്രമദാനത്തിലൂടെ പങ്കാളികളാവുകവഴി ശുചിത്വഭാരത ദൗത്യത്തില്‍ ജനങ്ങളെ നേരിട്ടു ഭാഗഭാക്കുകളാക്കുകയാണ് ശുചിത്വംതന്നെ സേവനം പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

വരൂ, ശുചിത്വംതന്നെയാണ് സേവനം പ്രചാരണ പരിപാടിയില്‍ അണിചേരൂ.

(1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ലേഖകന്‍ ഇപ്പോള്‍ രാജസ്ഥാനിലെ റവന്യൂബോര്‍ഡ് അധ്യക്ഷനാണ്.) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.