പീരുമേട്: പൊതുഅവധി ദിവസം പഞ്ചായത്ത് വക ജീപ്പില്‍ ടൂര്‍ നടത്തിയത് വിവാദമാകുന്നു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ജീപ്പിലാണ് ജീവനക്കാരനും സുഹൃത്തുക്കളും ഗവിക്ക് വിനോദയാത്ര പോയത്.
പഞ്ചായത്തിന്റെ അനുവാദം വാങ്ങിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ഗവിയിലേക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ വള്ളക്കടവ് വരെ പോകുവാനേ അനുവാദമുള്ളു എന്നിരിക്കെയാണ് പഞ്ചായത്ത് ജീപ്പ് കടത്തിവിട്ടത്. വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ ജീപ്പ് കടന്ന് പോകുന്നതും തിരികെ വരുന്നതും എന്തിന് പോകുന്നു എന്നത് സംബന്ധിച്ചും രജിസ്റ്ററില്‍ എഴുതേണ്ടതാണ്. കൂടാതെ പഞ്ചായത്ത് വാഹനത്തിന്റെ ലോഗ് ബുക്കില്‍ ഇത് രേഖപ്പെടുത്തേണ്ടതുമാണ്. രണ്ടാഴ്ചമുമ്പ് പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ച് നിയന്ത്രണം തെറ്റിയിരുന്നു.
പോലീസ് ഇടപെട്ട് രോഗിയെ വേറെ ആംബുലന്‍സില്‍ കയറ്റിവിടുകയാണ് ചെയ്തത്.
















