ചവറ: കെഎംഎംഎല്‍ എംഎസ് യൂണിറ്റിന്റെ കോവില്‍തോട്ടം മൈനിങ് മേഖലയിലെ തൊഴിലാളികള്‍ക്ക് അഡ്വാന്‍സ് തുക നല്കുന്നതുമായുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. ഓഫീസ് ഗ്ലാസ് തകര്‍ന്നുവീണ് യൂണിയന് നേതാവിന് പരിക്കേറ്റു. സിഐടിയു കോവില്‍തോട്ടം മൈനിങ് തൊഴിലാളി വര്‍ക്കിംഗ് പ്രസിഡന്റും ചവറ പഞ്ചായത്ത് മെമ്പറുമായ റോബിന്‍സ(40)നാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ റോബിന്‍സണെ ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ചര്‍ച്ചക്കായി വന്ന റോബിന്‍സണും നെല്‍സണും അക്രമാസക്തമാകുകയും ഗ്ലാസ്ഡോറും ജനലും തകര്‍ക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. മൈനിംഗ് മാനേജര്‍ കാര്‍ത്തികേയന്റെ ഓഫീസില്‍ ചര്‍ച്ചക്കായി എത്തിയ ഇയാളെ പേഴ്സണല്‍ മാനേജര്‍ സിയാദ് പിടിച്ചുതള്ളുകയും ഗ്ലാസ് ഡോറില്‍ വീണ് ചില്ല് തകര്‍ന്ന് പരിക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് സിഐടിയുക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: