കണ്ണൂര്‍: കാട്ടാമ്പള്ളി പദ്ധതി പ്രദേശത്തെ കൈപ്പാട് കര്‍ഷകര്‍ക്ക് 2016ല്‍ലഭിക്കേണ്ട സബ്‌സിഡി ആനൂകൂല്യങ്ങള്‍ അനുവദിച്ചു നല്‍കാത്ത കൃഷിവകുപ്പ് നടപടിയില്‍ കാട്ടാമ്പള്ളി പ്രൊജക്ട് ഏറിയ കര്‍ഷകത്തൊഴിലാളി സംരക്ഷണ സമിതി പ്രതിഷേധിച്ചു. അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൃഷിയില്‍നിന്നും വിട്ടുനില്‍ക്കുവാന്‍ യോഗം തീരുമാനിച്ചു. കൈപ്പാട് നിലമുടമകളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അവരുടെ നിലങ്ങളില്‍ അനധികൃതമായി മത്സ്യകൃഷി ചെയ്യുന്നതിനുവേണ്ടി എന്നുപറഞ്ഞ് ഫിഷറീസ് വകുപ്പില്‍ നിന്നും അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ പുതിയ അഡാക്ക് മത്സ്യകൃഷി യൂണിറ്റുകളെക്കുറിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.കുഞ്ഞിമാമു മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു.
















