കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്‌ഐ ഗുണ്ടകളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയെന്ന് എബിവിപി സംസ്ഥാന സമിതിയംഗം എന്‍.വി.ശ്രുതി ആരോപിച്ചു. കഴിഞ്ഞ ദിവസം താളിക്കാവില്‍ വച്ച് പെണ്‍കുട്ടികളടക്കമുള്ള എസ്എഫ്‌ഐ സംഘം എബിവിപി കണ്ണൂര്‍ നഗര്‍ ഭാരവാഹിയായ അക്ഷയ്‌യെ വധിക്കാന്‍ ശ്രമിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. പെണ്‍കുട്ടികളെയടക്കം എസ്എഫ്‌ഐ ഗുണ്ടാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്നും ശ്രുതി ആരോപിച്ചു.
















