കണ്ണൂര്‍: ദേശീയ തപാല്‍ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഗ്രന്ഥകാര സമിതി ജില്ലാതല കത്തെഴുത്ത് സാഹിത്യമത്സരവും സിമ്പോസിയവും സംഘടിപ്പിക്കും. മത്സരത്തിന് വിഷയ നിബന്ധനയോ പ്രായപരിധികളോ ഇല്ല. കത്ത് ഗദ്യത്തിലും പദ്യത്തിലും ആവാം. അവസാന തിയ്യതി സപ്തംബര്‍ 5.
കത്ത് സാഹിത്യം; ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള സിമ്പോസിയത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സംഘാടക സമിതിയുമായി മുന്‍കൂട്ടി ബന്ധപ്പെടണം. വിലാസം, എംഒജി മലപ്പട്ടം, പ്രസിഡണ്ട്, സംസ്ഥാന ഗ്രന്ഥകാര സമിതി, പി.ഒ. മലപ്പട്ടം, കണ്ണൂര്‍-670671, ഫോണ്‍: 9947286806.
വാര്‍ഷിക സമ്മേളനം
കണ്ണൂര്‍: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജയരാജന്‍ കാണി അധ്യക്ഷത വഹിച്ചു. വി.വി.പ്രസന്നന്‍, എന്‍.ധനേഷ് കുമാര്‍, വിനോദന്‍ കാണി, എന്‍.കെ.ശശിധരന്‍, പി.രഞ്ചിത്ത്, കെ.പി.ചന്ദ്രന്‍, കെ.വി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















