കൊട്ടാരക്കര: സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും ജാഗ്രതൈ, ഇനി നിങ്ങളെ ക്യാമറ കണ്ണുകള്‍ നീരീക്ഷിക്കും. ടൗണിന്റെ മുക്കും മൂലയും നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഐഷാപോറ്റി എംഎല്‍എ യുടെ പ്രത്യേക ഫണ്ടില്‍ നിന്നും 9,65,000 രുപ അനുവദിച്ചിട്ടുണ്ട്. കെഎസ്‌ഐക്കാണ് ക്യാമറ സ്ഥാപിക്കുന്നതിനുള്ള ചുമതല. പുലമണ്‍ ട്രാഫിക്, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു മുന്‍വശം, ചന്തമുക്ക് റെയില്‍വേസ്റ്റേഷന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. കോട്ടയം, പുനലൂര്‍, തിരുവനന്തപുരം ,കൊല്ലം റോഡുകളില്‍ ചെറിയ ക്യാമറകളും പുലമണ്‍ ട്രാഫിക്കില്‍ റൊട്ടേറ്റിംഗ് ക്യാമറയും സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി ചന്തമുക്കിലെ ട്രാഫിക്കിന് സമീപം ക്യാമറാ സംവിധാനം സ്ഥാപിച്ചു കഴിഞ്ഞു. കൊല്ലം റൂറല്‍ പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലായിരിക്കും ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക. ശക്തിയേറിയ ഒഫ്റ്റിക്കല്‍ ക്യാമറകള്‍ ആയിരിക്കും ടൗണുകളില്‍ സ്ഥാപിക്കുക. ടൗണില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ഏറെകാലമായുള്ള ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. വരും ദിവസങ്ങളില്‍ ക്യാമറകള്‍ ടൗണിന്റെ വിവിധഭാഗങ്ങളില്‍ കണ്ണു തുറക്കും. ഇതോടെ കൊട്ടാരക്കര ടൗണ്‍ പൂര്‍ണ്ണമായും ക്യാമറ നീരീക്ഷണത്തില്‍ ആകും
















