തിരുവനന്തപുരം: സപ്തംബര്‍ 15 നും ഒക്ടോബര്‍ രണ്ടിനുമിടയില്‍ ‘സ്വച്ഛത ഹി സേവ’ പരിപാടി നടപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന സംബന്ധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്ത് ഉചിതമായ നടപടിക്കായി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിക്കയച്ചു. ഇതോടൊപ്പം ഈ കാമ്പയിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശ്രമദാനം പോലുള്ള പരിപാടികളിലൂടെ നടപ്പാക്കുന്നതിനായി വിസിമാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
കേന്ദ്രമാനവവിഭവശേഷി വികസനമന്ത്രാലയം ഒരുക്കുന്ന ദേശീയ അക്കാദമിക് ഡെപ്പോസിറ്ററിയില്‍ എല്ലാ വിദ്യാഭ്യാസ, അക്കാദമിക് സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും സഹകരണം ഉറപ്പാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ അക്കാദമിക് ഡെപ്പോസിറ്ററിയില്‍ എല്ലാ അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും അവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബിരുദങ്ങള്‍, മാര്‍ക്ക്ഷീറ്റുകള്‍ തുടങ്ങിയവ അപ്ലോഡ് ചെയ്യാനാകും.
ഇതോടൊപ്പം ഈ രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കാനും സാധിക്കുമെന്നതിനാല്‍ എല്ലാ സര്‍വകലാശാലകളും ഇതില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.’സ്വച്ഛത ഹി സേവ’ പരിപാടി നടത്തിപ്പിനെയും അക്കാദമിക് ഡെപ്പോസിറ്ററിയിലെ പങ്കാളിത്തത്തെയും കുറിച്ചുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിസിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
















