Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവന്‍മുക്തനായ ഗുരുവിന്റെ മഹാസമാധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 09:13 pm IST
inSamskriti

‘നാം ശരീരമല്ല അറിവാകുന്നു’ എന്ന അവബോധത്തോടെ ജനതോദ്ധാരണം ചെയ്യുന്ന മഹാത്മാവിനെയാണ് ജീവന്മുക്തന്‍ എന്നുപറയുന്നത്. അപ്രകാരമുള്ള മഹര്‍ഷിയായ ശ്രീനാരായണ ഗുരുദേവന്റെ 90-ാം ദേഹമുക്തി ദിനമാണ് ലോകമെങ്ങും ഇന്ന് ആചരിക്കുന്നത്. സപ്തംബര്‍ 21 (കന്നി 5) ലോകത്തെമ്പാടുമുള്ള ഗുരുഭക്തര്‍ക്ക് ദുഃഖത്തോടെ മാത്രമേ ഓര്‍മ്മിക്കാന്‍ കഴിയൂ.

പക്ഷെ ഇന്ന് ഏറ്റവും കൂടുതല്‍ വികലമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മഹാത്മാവാണ് ശ്രീനാരായണഗുരുദേവന്‍. സോഷ്യല്‍ മീഡിയയിലും പത്രമാധ്യമങ്ങളിലും രാഷ്‌ട്രീയതലങ്ങളിലും അവരവരുടെ മാനസികാവസ്ഥയ്‌ക്ക് അനുസരിച്ച് ഗുരുവിനെ വിലയിരുത്താന്‍ ശ്രമിക്കുന്നു. കടലില്‍ പോയി അവനവന്റെ കൈയിലെ പാത്രത്തില്‍ ജലം ശേഖരിക്കുന്ന മാതിരിയേ ഇതിനെ വിദ്വാന്മാര്‍ കാണുന്നുള്ളൂ. കടലിന്റെ ആഴവും പരപ്പും അതിനകത്തെ നിധിയും മനസ്സിലാക്കണമെങ്കില്‍ അതില്‍ ആഴണം, വാഴണം. അതിന് വേണ്ടത് മുന്‍വിധിയില്ലാതെ നിഷ്പക്ഷമായി ഗുരുദര്‍ശനത്തെ അറിയാന്‍ ശ്രമിക്കുക എന്നതാണ്.

ഇന്നത്തെ സമൂഹത്തില്‍ മഹാസമാധി, സമാധി എന്നീ പദങ്ങള്‍ അവസരത്തിലും അനവസരത്തിലും ഉപയോഗിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സമാധി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. യോഗദര്‍ശനത്തില്‍ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാനം, സമാധി എന്നീ അഷ്ടാംഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതില്‍ ഏറ്റവും അവസാനത്തേതാണ് സമാധി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആദ്ധ്യാത്മികമായ പൂര്‍ണതയിലെത്താന്‍ ശ്രമിക്കുന്ന അഥവാ സാക്ഷാത്കാരം നേടാന്‍ വെമ്പുന്ന ഒരു സാധകന്‍ കടന്നുപോകേണ്ട എട്ട് തലങ്ങളില്‍ എട്ടാമത്തേതാണ് സമാധി.

മനസ്സിന്റെ നിയന്ത്രണമാണ് യമം, എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് നിര്‍ദ്ദേശിക്കുന്നത് നിയമം, എങ്ങനെ സ്ഥിരമായി സുഖമായി ഒരേ സ്ഥിതിയില്‍ ഇരിക്കാം എന്നുള്ളത് ആസനം, സ്ഥൂലമായ ശരീരത്തെയും സൂക്ഷ്മമായ മനസ്സിനെയും പ്രാണന്‍ ഉപയോഗിച്ച് എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതിന്റെ പരിശീലനമാണ് പ്രാണായാമം. ഇതിലൂടെ സിദ്ധികള്‍ കൈവരാന്‍ തുടങ്ങും. മനസ്സും ഇന്ദ്രിയങ്ങളും എപ്പോഴും പുറത്തേയ്‌ക്കാണ് സഞ്ചരിക്കുന്നത്. അതിനെ അതിന്റെ ദോഷങ്ങളെ പറഞ്ഞ് മനസ്സിലാക്കി തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയയാണ് പ്രത്യാഹാരംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും അടിച്ചമര്‍ത്തല്‍ അല്ല മറിച്ച് അവബോധം ഉണ്ടാക്കുകയാണ്. ഈ അവബോധം ഇല്ലായ്‌മയാണ് മാനസിക പ്രശ്‌നങ്ങളുടെ അടിത്തറ.

മനസ്സിനെ ഒരുപ്രത്യേക വസ്തുവിലോ രൂപത്തിലോ ഏകാഗ്രപ്പെടുത്തുന്ന പ്രക്രിയയാണ് ധാരണ എന്നു പറയുന്നത്. ഏകാഗ്രപ്പെട്ടു കഴിഞ്ഞാല്‍ യാതൊരു ബലവും കൊടുക്കാതെ മനസ്സ് ഒരേ രൂപത്തില്‍ ലയിച്ചിരിക്കുന്ന അവസ്ഥയാണ് ധ്യാനം. അതായത് സംഘര്‍ഷങ്ങളില്ലാതെ മനസ്സ് തീര്‍ത്തും ശാന്തമാകുന്ന അവസ്ഥ. പക്ഷേ ഇവിടെ ഒരു രൂപമുണ്ടാകും. ഇതിനുശേഷം ഈ രൂപത്തേയും വിട്ട് കേവലം സത് മാത്രമായി ഇരിക്കുന്ന അവസ്ഥയാണ് സമാധി. സവികല്‍പ്പ സമാധിയെന്നും നിര്‍വികല്‍പ്പ സമാധിയെന്നും വിവക്ഷിക്കാറുണ്ട്. നിര്‍വികല്‍പ്പ സമാധിയാണ് യഥാര്‍ത്ഥ സമാധി. എത്ര സയമം വേണമെങ്കിലും ആ വ്യക്തിക്ക് അതില്‍ തുടരാം. വീണ്ടും വ്യവഹാരത്തിലേക്ക് വരുമ്പോള്‍ ആ അലൗകികമായ അവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ലാത്തതുകൊണ്ടാണ് ‘അനുഭവിയാതറിവീല’ എന്ന് ഗുരു മൊഴിഞ്ഞത്.

ശരീരം ഉള്ളിടത്തോളം കാലം ഈ അവസ്ഥ വന്നുംപോയും ഇരിക്കും. യോഗദര്‍ശപ്രകാരമാണ് വന്നുംപോയും ഇരിക്കുന്ന സമാധിയില്‍, പോക്കും വരവും ഉള്ളത്. എന്നാല്‍ ശുദ്ധമായ അദ്വൈത സിദ്ധാന്തത്തില്‍ വരവും പോക്കും ഇല്ലാത്ത ആ പൊരുളിന്റെ സാക്ഷാത്കാരം സംഭവിച്ചുകഴിഞ്ഞാല്‍ ആ വ്യക്തി ജീവന്മുക്തനാണ്. അതായത് നിരന്തരമായ സാധനയിലൂടെ ഒന്നൊന്നായി എണ്ണി എണ്ണി പൊരുളൊടുക്കി താന്‍ ശരീരമോ, മനസ്സോ, ഇന്ദ്രിയങ്ങളോ, ജീവനോ, ദുഃഖിയോ, പാപിയോ, ജാതിയോ, മതമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ ഒന്നുമല്ല എന്നുള്ള തിരിച്ചറിവ് സംഭവിച്ചതിനുശേഷമുള്ള സര്‍വ്വതന്ത്ര സ്വതന്ത്രമായ അവസ്ഥ. ഈ അവസ്ഥയിലായിരുന്നു ഗുരു.

കൂടാതെ നമ്മേയും ഗുരു ഓര്‍മ്മപ്പെടുത്തി ”സാക്ഷാല്‍ അനുഭവശാലികളാം ഓര്‍ക്കില്‍ ആരും” എന്ന്. ഓര്‍ക്കില്‍ എന്ന പദത്തില്‍ ഗുരു എല്ലാം ഒതുക്കിവച്ചു. ആലോചിച്ചുനോക്കുക. എത്ര ലളിതമായാണ് ഗുരു നമ്മെ ഉണര്‍ത്താന്‍ ശ്രമിച്ചത്. ഇങ്ങനെ പരിപൂര്‍ണനായ ജീവന്മുക്തനായ ഗുരുവിനെയാണ് എല്ലാവരും ചേര്‍ന്ന് വികലമാക്കാന്‍ ശ്രമിക്കുന്നത്. ഇത് കാണുമ്പോള്‍ എങ്ങനെ ദുഃഖിക്കാതിരിക്കും. ഇന്നത്തെ മനുഷ്യ മനസ്സിന്റെ സങ്കുചിതമായ അധമമായ ചിന്തകള്‍ എത്ര ഭീകരമാണ്. ഗുരുവിനെപ്പോലെ പരിപൂര്‍ണ്ണ വ്യക്തിത്വവം ജീവിതത്തിന്റെ സമസ്ത മേഖലയ്‌ക്കും തികച്ചും ശാസ്ത്രീയമായി വെളിച്ചം വീശുന്ന ദര്‍ശനം കാഴ്ചവച്ച് പരമകാരുണികനായ ഗുരുവിനെ ഇനിയെങ്കിലും ആക്ഷേപിക്കാതിരുന്നു കൂടേ?. നമ്മുടെ വികലമായ, നീചമായ, നികൃഷ്ടമായ ചിന്തകളാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരമെന്ന് എന്തുകൊണ്ട് സമ്മതിച്ചുകൂടാ.

ഇത്തരുണത്തില്‍ ഗുരുവിനെ ശിഷ്യനാക്കാന്‍ വെമ്പുന്ന ഒരു കൂട്ടം പണ്ഡിതമ്മന്യന്മാരേയും നമുക്ക് കാണാം. അവരൊന്നോര്‍ക്കണം ഗുരുവിന്റെ അറുപത്തിനാലോളം കൃതികള്‍ മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളില്‍ പരന്നുകിടക്കുന്നു. ഭാഷാപ്രയോഗം പോലും എന്നും പുതുമ നിലനില്‍ക്കുന്ന ഒന്നാണ്. 555 സൂത്രങ്ങളിലാണ് വ്യാസന്‍ ബ്രഹ്മസൂത്രം രചിച്ചതെങ്കില്‍ ആധുനിക വ്യാസനായ ശ്രീനാരായണഗുരു 21 സൂത്രങ്ങളില്‍ അതിനെ ചൂരുക്കി വേദാന്ത സൂത്രമാക്കി ലോകത്തിന് നല്‍കി.

പൊതുവേ ഗുരുക്കന്മാരുടെ അനുയായികള്‍ക്കും ഭക്തന്മാര്‍ക്കും ഗുരുക്കന്മാര്‍ പറഞ്ഞതിനെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും പറയത്തക്ക അറിവൊന്നും ഉണ്ടാകാറില്ല. ഇവരാണ് പിന്നീട് ഗുരുക്കന്മാരുടെ ആധികാരിക വക്താക്കളായി മാറുന്നത്. ഇതൊക്കെ മാറേണ്ടിയിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മാറ്റേണ്ടിയിരിക്കുന്നു. ഇത്രയൊക്കെ സൂചിപ്പിച്ചത് മറ്റൊരു പ്രധാന കാര്യം പറയാന്‍ വേണ്ടിയാണ്. ശ്രീനാരായണ ഗുരുദേവന്റെ സമാധിയെക്കുറിച്ച് വളരെ തരംതാണ ഒരു പ്രചാരണം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്താണ് സമാധിയെന്ന് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. സാധാരണ മനുഷ്യന്റെ ശരീരത്തില്‍ നിന്നും ജീവന്‍ വിട്ടു പോകുന്നതിനെ മരണം എന്നുപറയുന്നു. എന്നാല്‍ സന്ന്യാസിമാര്‍ ശരീരം വിടുമ്പോള്‍ സമാധി എന്നുപറയുന്നു. എന്നാല്‍ എല്ലാ സന്ന്യാസിമാരും ബോധപൂര്‍വ്വം ശരീരം ഉപേക്ഷിക്കാന്‍ പ്രാപ്തരല്ല. ഇവിടെ ജീവന് ശരീരം ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ബോധപൂര്‍വ്വം പഞ്ചപ്രാണങ്ങളേയും ഉപപ്രാണങ്ങളേയും പിന്‍വലിക്കാന്‍ പ്രാപ്തനായ യോഗിക്ക് മാത്രേ സാധിക്കൂ.

ശ്രീനാരായണ ഗുരുദേവന്‍ ഉത്തമനായ യോഗിയും കൂടിയായിരുന്നു. ”യോഗസ്ഥനായ് നിലയില്‍ നിന്നിളകാതെ കാലവ്യൂഹം ധരിച്ച് വിഹരിച്ചിടുമിങ്ങുയോഗി” എന്ന് ഗുരു എഴുതിയത് അനുഭവത്തിന്റെ തലത്തിലായിരുന്നു. അങ്ങനെയുള്ള യോഗിയായ, ജ്ഞാനിയായ ഗുരു സ്വന്തം ഇച്ഛയ്‌ക്കനുസരിച്ച് ശരീരം ഉപേക്ഷിക്കേണ്ട സമയമായപ്പോള്‍ പ്രധാനപ്രാണനേയും പഞ്ചപ്രാണനേയും, ഉപപ്രാണങ്ങളേയും സാവധാനം പിന്‍വലിച്ച് കന്നി അഞ്ചിന് 3.33.33 ന് ശരീരം ഉപേക്ഷിക്കുകയും ചെയ്തു. യഥാര്‍ത്ഥമായ പരിപൂര്‍ണ്ണമായ സമാധിയായിരുന്നു ഗുരുവിന്റേത്. ജീവന്‍മുക്തനായ ഗുരുവിന്റെ സമാധി പരിപൂര്‍ണ്ണാവസ്ഥയില്‍ ആയതുകൊണ്ടാണ് മഹാസമാധി എന്നുപറയുന്നത്.

നാം ശരീരമല്ല അറിവാകുന്നു എന്ന് ഗുരു ശരീരംവിട്ടതിന്റെ പിറ്റേദിവസം അരുവിപ്പുറത്ത് ഭൈരവന്‍ ശാന്തിക്ക് കൊടുത്ത അശരീരിയിലൂടെ നമുക്ക് തെളിവായി നില്‍ക്കുന്നു. ഗുരു ശരീരംവിട്ടതറിഞ്ഞ് അസ്വസ്ഥനും ദുഃഖിതനും ഇനി എന്തിന് ജീവിക്കണം എന്ന് വിചാരിച്ചുകൊണ്ടിരുന്ന ഭൈരവന്‍ ശാന്തിയോട് ഗുരുപറയുകയാണ് ‘നാം ഇവിടെതന്നെയുണ്ടല്ലോ നാം എങ്ങും പോയിട്ടില്ലല്ലോ’ എന്ന്. അതിനുശേഷമാണ് അദ്ദേഹം ശാന്തനായി ശിവഗിരിയില്‍ വരികയും ഗുരു ഏല്‍പ്പിച്ചിരുന്ന നാഗമാണിക്യം സമാധിപീഠത്തില്‍ സമര്‍പ്പിക്കുന്നതും.

ലോകരക്ഷയ്‌ക്കുവേണ്ടി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് എല്ലാംതികഞ്ഞ ഋഷിമാര്‍ ലോകോദ്ധാരണാര്‍ത്ഥം ഈ ധരണിയില്‍ അവതരിക്കുന്നത്. അങ്ങനെ ലോകത്തിന് ലഭിച്ച അപൂര്‍വ്വമുത്താണ് ശ്രീനാരായണ ഗുരുദേവന്‍. ഇനിയെങ്കിലും വിഭാഗീയതകള്‍ വെടിഞ്ഞ് മുന്‍വിധികളില്ലാതെ സ്വതന്ത്രരായി ഗുരുവിന്റെ ദര്‍ശനത്തെ എല്ലാവര്‍ക്കുംവേണ്ടി പ്രയോജനപ്പെടുത്താന്‍ 90 -ാം സമാധിദിനത്തിലെങ്കിലും നമുക്ക് പ്രാര്‍ത്ഥിക്കാം. എന്നും എപ്പോഴും പ്രകാശഗോപുരമായിപതിക്കുന്ന അത്ഭുതപ്രതിഭാസത്തിന് മുന്‍പില്‍ ശതകോടി പ്രമാണങ്ങള്‍ അര്‍പ്പിച്ച് ധന്യരാകാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.