പരുമല ബലിദാന ദിനാചരണം ദേശീയ അധ്യാപക പരിക്ഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്
സി. സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. പി.കെ. വാസുദേവന്‍, കെ. സോമന്‍, മധു പരുമല, കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ തുടങ്ങിയവര്‍ സമീപം
ചെങ്ങന്നൂര്‍: പാര്‍ട്ടിക്ക് വിധേയരാകാത്തവരെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തമാണ് സിപിഎം പിന്തുടരുന്നതെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍. പരുമല ബലിദാന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നാളയുടെ വാഗ്ദാനങ്ങളാകേണ്ട കിം കരുണാകരന്‍, അനു, സുജിത്ത് എന്നിവരുടെ ജീവനെടുക്കാന്‍ സിപിഎമ്മുകാര്‍ക്ക് ഭരണക്കാരുടെ ഒത്താശ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ബലിദാന്‍ ട്രസ്റ്റ് സെക്രട്ടറി മധു പരുമല അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സജു എടക്കള്ളില്‍, എം.വി. ഗോപകുമാര്‍, പി.കെ. വാസുദേവന്‍, അജി.ആര്‍. നായര്‍, പ്രമോദ് കാരയ്‌ക്കാട്, രാജേഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ബലിദാനികളുടെ ബന്ധുക്കളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.
















