Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നായകനുവേണ്ട പ്രായം തോന്നാതെ പ്രേംനസീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 06:27 pm IST
in Varadyam

ഉദയാ സ്റ്റുഡിയോയില്‍ ‘വിശപ്പിന്റെ വിളി’യുടെ പണിപ്പുരയില്‍ വച്ചാണ് ചിറയിന്‍കീഴ് അബ്ദുള്‍ ഖാദര്‍ പ്രേംനസീറായി നാമകരണം ചെയ്യപ്പെട്ടതെന്ന് കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചിരുന്നു; ആ ചിത്രത്തിന് മുമ്പേ 1951 ല്‍ തന്നെ ‘മരുമകള്‍’ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. പല കാരണങ്ങളാലും ചിത്രീകരണം നീണ്ടു നീണ്ടുപോയി.

ജന്മനാട്ടില്‍ നിന്നകന്ന് അത്രയുംകാലം കഴിഞ്ഞപ്പോഴുള്ള ഹോം സിക്‌നസ്സ് മൂലം നാട്ടില്‍ ഇടയ്‌ക്കു വന്നശേഷം പിന്നീട് ചിത്രം മുഴുമിപ്പിക്കുവാന്‍ അവര്‍ വിളിച്ചപ്പോള്‍ താന്‍ താല്‍പ്പര്യം കാണിച്ചില്ല എന്ന് പ്രേംനസീര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചലച്ചിത്രാഭിനയത്തെ അത്ര ഗൗരവമായി ആ നാളുകളില്‍ അദ്ദേഹം കണ്ടിരുന്നില്ല എന്നതിന്റെ കൂടി സൂചനയിതിലുണ്ട്.

‘വിശപ്പിന്റെ വിളി’യുടെ സെറ്റിലെത്തിയപ്പോള്‍ തൊട്ടാവാം അദ്ദേഹം ഇക്കാര്യത്തില്‍ പ്രൊഫഷണലായ ഒരു സമീപനം സ്വീകരിക്കുന്നത്. ആ വര്‍ഷം തന്നെ ‘അച്ഛന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിനവസരമുണ്ടായതും അതിന് പിന്നീട് തുടര്‍ച്ചകളുണ്ടായതും ഈ മാറ്റത്തിന്റെ സൂചകമാവണം.

‘മരുമകളു’ടെ റിലീസ് പരസ്യത്തില്‍ അബ്ദുള്‍ ഖാദര്‍ എന്ന പേരിനൊപ്പം ബ്രാക്കറ്റില്‍ പ്രേംനസീര്‍ എന്നും ചേര്‍ത്തിരുന്നുവെന്ന് ആ പരസ്യം വന്ന ഒരു പേപ്പര്‍ കട്ടിങ് സാക്ഷ്യമാക്കി ചേലങ്ങാട്ടു ഗോപാലകൃഷ്ണന്റെ പുത്രനും സുഹൃത്തുമായ സാജു ചേലങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു.

ആദ്യ വിളംബരങ്ങളില്‍ ചിലതില്‍ അബ്ദുള്‍ ഖാദര്‍ (പ്രേംനസീര്‍) കൊടുത്തിരുന്നതായും കേട്ടിട്ടുണ്ട്. ‘വിശപ്പിന്റെ വിളി’യുടെ പരസ്യങ്ങളില്‍ ആദ്യം തൊട്ടേ പ്രേംനസീര്‍ എന്നു ചേര്‍ത്തുപോന്നതു കണ്ടപ്പോള്‍ ആ താരനാമത്തിന്റെ ആനുകൂല്യം ‘മരുമകളു’ടെ ശില്‍പ്പികളും തുടര്‍ന്ന് പ്രയോജനപ്പെടുത്തിയതാവാം.

പോള്‍ കല്ലിങ്കലായിരുന്നു ‘മരുമകള്‍’ നിര്‍മിച്ചത്. പേരില്‍ നിന്നുതന്നെ നായികയുടെ പ്രതിയോഗിയായി ഒരമ്മായിയമ്മയെ നമുക്ക് സങ്കല്‍പ്പിക്കാനാകുന്നു. അമ്മായിയമ്മ/നാത്തൂന്‍ പോരുകള്‍ അക്കാലംതൊട്ടേ ജനപ്രിയ സിനിമകളുടെ പ്രമേയത്തിലെ ഇഷ്ട ചേരുവയായിരുന്നുവല്ലോ.

എം.പി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘മരുമകള്‍’ സംവിധാനം ചെയ്തത് എസ്. കെ. ചാരിയെന്നാണ് സിനിക്കിന്റെ ചിത്രശാലയില്‍. വെള്ളിനക്ഷത്രത്തിന്റെ ഫിലിം ഡയറക്ടറിയിലും അപ്രകാരമാണ്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ചിത്ര ദര്‍ശനത്തില്‍ എസ്. കെ. ചാരി, വേലുസ്വാമിക്കവി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം എന്നും കാണുന്നു.

ശാന്തിഭവനത്തിലെ മാധവന്‍പിള്ളയുടെ രക്ഷിതാവാണ് ശങ്കുപിള്ള. തന്റെ മകന്‍ രവിയെക്കൊണ്ട് മാധവന്‍പിള്ള, ശങ്കുപിള്ളയുടെ മകള്‍ രമയെ വിവാഹം കഴിപ്പിച്ചത് അയാളുടെ ഭാര്യ കല്യാണിയമ്മയ്‌ക്കോ മകള്‍ വിമലയ്‌ക്കോ രുചിക്കാതെ വരുന്നതോടെ പോരിനു തുടക്കമാകുന്നു. രവി ഗവേഷണത്തിനായി ബോംബെയ്‌ക്ക് പോയതോടെ രമയ്‌ക്കു നേരിടേണ്ടിവന്ന പീഡനങ്ങള്‍ വര്‍ധിച്ചു.

ഇതിനിടയിലാണ് പ്രതിനായകനായ ഗോപിയുടെ പ്രവേശം. ഗോപിയെക്കൊണ്ടു വിമലയെ വിവാഹം കഴിപ്പിക്കാമെന്ന ഉദ്ദേശ്യത്തോടെ കല്യാണിയമ്മ അയാള്‍ക്ക് അമിതമായ സ്വാതന്ത്ര്യം നല്‍കുന്നു. ശാന്തി ഭവനത്തിലെ സ്വത്തുപയോഗിച്ചു ഗോപി സിനിമാക്കമ്പനി എന്ന വ്യാജത്തില്‍ ചില ഏര്‍പ്പാടുകളിലേര്‍പ്പെട്ടു. അതിനിടയില്‍ കാമാര്‍ത്തനായ അയാളുടെ കണ്ണ് രമയില്‍ പതിഞ്ഞു.

അവള്‍ പക്ഷെ വഴങ്ങില്ലെന്നായപ്പോള്‍ രമയ്‌ക്കെതിരെ അപവാദങ്ങളുയര്‍ത്താന്‍ തുടങ്ങി ഗോപി. രമയേയും അവളോട് അനുഭാവം പുലര്‍ത്തി വന്ന കാര്യസ്ഥന്‍ ഗോപാലന്‍ നായരെയും ചേര്‍ത്ത് അയാള്‍ വൃത്തികെട്ട കഥകളുണ്ടാക്കി. രമയുടെ സഹപാഠിയായിരുന്ന മാധുരി രവിയില്‍ ഭ്രമിച്ചിരുന്നു. രവി അതില്‍ മുഖം കൊടുത്തിരുന്നില്ല.

തന്റെ പ്രണയാഭ്യര്‍ത്ഥനകള്‍ നിരാകരിക്കപ്പെട്ടതില്‍ ഖിന്നയായിരുന്നു അവള്‍. രമ എന്നോ എപ്പോഴോ അപരിചിതനായ ഒരാളോടു സംസാരിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ പ്രതികാരബുദ്ധിയോടെ രവിയുടെ ശ്രദ്ധയിലെത്തിക്കുന്നു. പ്രേയസിയുടെ ചാരിത്ര്യശുദ്ധിയില്‍ ശങ്കാലുവും അതിനാല്‍ ക്ഷുബ്ധനുമായി രവി നാട്ടിലേക്ക് മടങ്ങുന്നു.

രമയോടുള്ള കമ്പം മൂത്ത് അവളെ ബലാല്‍ക്കാരമായി പ്രാപിക്കുവാന്‍ ശ്രമിക്കുന്ന ഗോപിയെ കാണാനിടവരുന്ന വിമല അതു തടയുന്നു. തനിനിറം വെളിപ്പെട്ടതോടെ ഗോപി ശാന്തിഭവനത്തില്‍നിന്നും നിഷ്‌കാസിതനായി.

പ്രതികാരദാഹിയായി ഒരു റിവോള്‍വറുമായി മദിച്ചെത്തുന്ന ഗോപിയുടെ മുന്നില്‍ അയാളെ തടയാനായി ചാടി വീഴുന്ന വിമല നിറയേറ്റു മൃതിയടയുന്നു. അതോടെ കല്യാണിയമ്മയ്‌ക്ക് പശ്ചാത്താപം. പിന്നെ താമസിച്ചില്ല, രമയുടെ മേലുള്ള രവിയുടെ തെറ്റിദ്ധാരണ മാറുവാന്‍. അതോടെ ആ ദാമ്പത്യത്തിന് സുഖ തുടര്‍ച്ച. ശുഭം!

ഗോപി നടത്തുന്ന സിനിമാക്കമ്പനിയുടെ രംഗങ്ങള്‍ വളരെ തരംതാഴ്ന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഗോപിയുടെ കാമപ്പേക്കൂത്തുകള്‍ അതിനേക്കാള്‍ അരോചകമായും.

കഥയോട് ഒരു വിധത്തിലും ഇണങ്ങാത്ത രണ്ട് നാടകശകലങ്ങള്‍ ചിത്രത്തിലുണ്ട്. ജൂലിയസ് സീസറിന്റെ മൃതശരീരത്തിനു മുമ്പില്‍ മാര്‍ക്ക് ആന്റണി നടത്തിയ സുവിദിതമായ പ്രസംഗം നാലാം തരമായാണ് മുത്തയ്യ കാഴ്ചവച്ചത്.

മറ്റൊന്നുള്ളത് മുപ്പതുവെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ കഥാഭാഗസ്മരണയാണ്. എസ്.ജെ. ദേവാണ് യൂദാസായി സ്‌ക്രീനിലെത്തിയത്. മുത്തയ്യയുടെ മാര്‍ക്ക് ആന്റണിയേക്കാള്‍ ഭേദമായിരുന്നു ദേവിന്റെ യൂദാസ് എങ്കിലും അമിതാഭിനയം അവിടെയും അരോചകമായെന്നാണ് സിനിക്കിന്റെ നിരീക്ഷണം.

നര്‍മ്മരംഗങ്ങളില്‍ അമ്പേ പാളിയ മുത്തയ്യ പക്ഷെ, വികാരക്ഷോഭമാര്‍ന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ ഭംഗിയായി അഭിനയിച്ചു. തന്റെ വഴി ഹാസ്യാഭിനയമല്ല, ക്യാരക്ടര്‍ ആക്ടിംഗാണെന്ന് മുത്തയ്യ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ എന്ന് സിനിക്ക് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. അതു മുത്തയ്യ തിരിച്ചറിഞ്ഞു എന്ന് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള അഭിനയസപര്യ സാക്ഷ്യപ്പെടുത്തിയല്ലോ.

എസ്.ജെ. ദേവ് നാടകരംഗത്ത് അന്ന് പ്രസിദ്ധനായിരുന്നു. ചേര്‍ത്തലയിലെ പരുത്തിപ്പറമ്പില്‍ ദേവസ്യ, സ്വയം സ്വീകരിച്ച താരനാമമാണ് എസ്. ജെ. ദേവ് എന്നത്. ബാന്റ് വാദ്യ കലാകാരനായിട്ടായിരുന്നു തുടക്കം. ‘നിര്‍മ്മല’യായിരുന്നു ആദ്യ ചിത്രം. നിര്‍മ്മലയില്‍ അഭിനയിച്ച കുട്ടിയമ്മയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. അവരുടെ പുത്രനായ രാജന്‍ പി. ദേവ് നാടകത്തിലും സിനിമയിലും ഒരുപോലെ ജ്വലിച്ചുനിന്ന് അകാലത്തില്‍ സമയ തീരത്തിനപ്പുറത്തേയ്‌ക്ക് മറഞ്ഞത് ഏറെ മുന്‍പല്ല.

പ്രേംനസീറിന്റെ സ്‌ക്രീനിലെ ആദ്യ പ്രത്യക്ഷത്തെ അനുഭാവ പൂര്‍വമാണ് സിനിക്ക് കാണുന്നത്.

”നല്ല മുഖവും സ്വാഭാവികമായ സംഭാഷണരീതിയും നിയന്ത്രിതമായ അഭിനയവും ഒരു വിദഗ്‌ദ്ധ സംവിധായകന്റെ കൈയില്‍ ശോഭിക്കാവുന്നതാണ്.

”ഒന്നുമാത്രം: ഒരു നായകനു വേണ്ട പ്രായപൂര്‍ത്തി തോന്നിക്കുന്നില്ല ആ കൊച്ചുവദനത്തില്‍!”

അനുജത്തി വിമലയായി അഭിനയിച്ച രേവതിയ്‌ക്ക് അദ്ദേഹത്തിന്റെ അമ്മയാകുവാന്‍ പ്രായംതോന്നിക്കുമായിരുന്നുവത്രെ. രമയായഭിനയിച്ച കോമളത്തിന് ജ്യേഷ്ഠ സഹോദരിയുടെ മട്ടും.

മാധുരിയുടെ ഭാഗമഭിനയിച്ച ദുര്‍ഗ്ഗാവര്‍മ്മയും കല്യാണിയമ്മയുടെ ഭാഗമഭിനയിച്ച സ്ത്രീയും ചിത്രത്തെ മോശമാക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു.സംഭാഷണമെഴുതിയത് കെടാമംഗലം സദാനന്ദനാണ്. ഗോപിയുടെ വേഷമഭിനയിച്ചതും അദ്ദേഹം തന്നെ. അദ്ധ്യാപകന്‍, നാടകകൃത്ത്, നര്‍ത്തകന്‍, നടന്‍ എന്നീ നിലകളില്‍ വര്‍ത്തിച്ച അദ്ദേഹം ‘കഥാപ്രസംഗ’രംഗത്ത് സാംബശിവനോടൊപ്പം നക്ഷത്ര പദവി നേടി വിജയിച്ച കലാകാരനാണ്.

നൃത്തത്തില്‍ ഗുരു ഗോപിനാഥായിരുന്നു ഗുരു. വടക്കന്‍ പറവൂരിനടുത്തുള്ള കെടാമംഗലമായിരുന്നു ജന്മദേശം. തസ്‌ക്കര വീരന്‍, ഗുരുവായൂരപ്പന്‍, അരപ്പവന്‍, ദേവാലയം, വിപ്ലവകാരികള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴില്‍ കൈരാശിയ്‌ക്കു കഥയെഴുതി; ഹിന്ദിയില്‍ ‘ജൂലാ’യ്‌ക്കും.

അഭയദേവും മുതുകുളവുമെഴുതിയ 9 ഗാനങ്ങള്‍ക്ക് പി. എസ്. ദിവാകര്‍ സംഗീതം പകര്‍ന്നു. ജിക്കി, രേവമ്മ, ടി. എസ്. ലക്ഷ്മി, സെബാസ്റ്റ്യന്‍ ജോസഫ്, പ്രസാദറാവു എന്നിവരായിരുന്നു ഗായകര്‍. ചില നല്ല ഹിന്ദി ഗാനങ്ങളുടെ മധുര സ്മരണയില്‍ കയ്‌പു പുരട്ടുന്ന ചില ഗാനങ്ങളും ചിത്രത്തിലുണ്ടായിരുന്നുവെന്ന് സിനിക്ക് എഴുതുന്നു. ചാരിയുടെ സംവിധാനത്തെക്കുറിച്ചുള്ള സിനിക്കിന്റെ നിരീക്ഷണവും നിശിതമാണ്:

”ആദ്യന്തം അവിദഗ്‌ദ്ധം, ഭാവനാ ശൂന്യം!”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.