തിരുവനന്തപുരം: പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ നാമത്തില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് വാഴൂര്‍ മഠാധിപതി പ്രജ്ഞാനന്ദ തീര്‍ത്ഥപാദ സ്വാമി ആവശ്യപ്പെട്ടു. ലോകത്തിലെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഏക മനസ്സാണെന്ന് പഠിപ്പിച്ച ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 164-ാം ജന്മദിനാഘോഷങ്ങളുടെ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു സ്വാമി. ചട്ടമ്പിസ്വാമികളുടെ ജന്മദിനം ജീവകാരുണ്യ ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ശ്രീ പ്രയാര്‍ ഗോപാലകൃഷ്ണന്‍ നന്ദി പറഞ്ഞു. ചട്ടമ്പിസ്വാമി സ്മൃതികേന്ദ്രത്തിന് നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ഏകോപനസമിതി പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായിരുന്നു. കമലാലയം സുകു, ആറ്റുകാല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍ നായര്‍, വി. ചന്ദ്രശേഖര്‍ന്‍നായര്‍, കെ. ശിശുപാലന്‍നായര്‍, തളിയല്‍ രാജശേഖരന്‍നായര്‍, പി. ജയദേവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















