തിരുവനന്തപുരം: ശ്രീനാരായണ ഗ്‌ളോബല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ശുദ്ധം നഗരം എന്ന പേരില്‍ ശുചിത്വയജ്ഞത്തിനു തുടക്കം കുറിക്കുന്നതായി മിഷന്‍ അദ്ധ്യക്ഷന്‍ ഡോ. കെ. മനോജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ 7.15 ന് ശംഖുമുഖത്ത് മേയര്‍ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടത്തിനു ശേഷം മിഷനിലെ അംഗങ്ങളും കുടുംബാംഗങ്ങളും തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കും. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയില്ലെന്ന് പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് അംഗങ്ങള്‍ ശംഖുമുഖം കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നഗരസഭയുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി ഡോ. ദേവിന്‍ പ്രഭാകര്‍, അംഗങ്ങളായ ഷിബു രാമാനുജന്‍, വി.കെ.വര്‍ഗീസ്, ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















