തിരുവനന്തപുരം: കേരളത്തിലെ മുഖ്യധാര പെന്തക്കോസ്ത് സഭകളുടെ ഐക്യകൂട്ടായ്‌മയായ അഖിലേന്ത്യാ ഇടയ സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ ദേശീയ അധ്യക്ഷന്‍ കുമാരപുരം സുരേഷ് നേതൃത്വം നല്‍കുന്ന കേരള പ്രതീക്ഷയാത്ര 18ന് രാവിലെ 10ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പാലക്കാട് മംഗലഡാമില്‍ ഉദ്ഘാടനം ചെയ്യും. മദ്യം, മയക്കുമരുന്ന് എന്നിവയെക്കെതിരെയുള്ള ബോധവത്കരണമാണ് യാത്രയുടെ ഉദ്ദേശ്യം. കേരളത്തിലെ ഏഴു ജില്ലകളില്‍കൂടി സഞ്ചരിച്ച് 22ന് വൈകിട്ട് 6ന് ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍ കുമാരപുരം സുരേഷ്, കെ.എന്‍. തോമസ് എന്നിവര്‍ പങ്കെടുത്തു.
















