ചണ്ഡീഗഢ്: മയക്കുമരുന്നിന് വേണ്ടി ഭാര്യയെ പീഡിപ്പിക്കുന്നതിന് ഭര്‍ത്താവ് കൂട്ടുകാര്‍ക്ക് ഒത്താശ ചെയ്തു. പഞ്ചാബിലെ ലുധിയാനയില്‍ ജൂണിലായിരുന്നു സംഭവം.
പീഡനത്തിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെ സെക്ഷന്‍ 376 പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിനെതിരെ സെക്ഷന്‍ 120 ബി പ്രകാരമുള്ള ഗൂഢാലോചന കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
മയക്കുമരുന്നിന് ആവശ്യമായ രൂപയ്ക്ക് വേണ്ടി ഗ്രാമത്തിലെ തന്നെ കൂട്ടുകാരായ യുവാക്കള്‍ക്ക് ഭര്‍ത്താവ് തന്നെ കാഴ്ചവയ്ക്കുകയായിരുന്നെന്ന് യുവതി പറയുന്നു. പീഡനത്തിനിരയായ ശേഷം ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന് യുവതി വ്യക്തമാക്കി.
പ്രതികളായ ഏഴ് പേരും മയക്കുമരുന്നിന് അടിമകളാണെന്ന് യുവതിയുടെ ബന്ധു വ്യക്തമാക്കി. 2011ലാണ് 22കാരിയായ യുവതിയുടെ വിവാഹം. പ്രതിയായ ഭര്‍ത്താവില്‍ യുവതിക്ക് ഒരു കുട്ടിയുമുണ്ട്.
















