Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍, സിറ്റി, ടോട്ടനം ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 11:13 pm IST
inSports

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ റയല്‍ മാഡ്രിഡ്, ടോട്ടനം ഹോട്‌സ്പര്‍, ബെസിക്റ്റാസ്, മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍, ടീമുകള്‍ക്ക് വിജയത്തുടക്കം. അതേസമയം ലിവര്‍പൂള്‍-സെവിയ കളിയും മാരിബോര്‍-സ്പാര്‍ട്ടക്ക് പോരാട്ടവും ലീപ്‌സിഗ്-മൊണാക്കോ മത്സരവും സമനിലയില്‍ കലാശിച്ചു.

ക്രിസ്റ്റിയാനോ മിന്നി

ഗ്രൂപ്പ് എച്ചില്‍ മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് സൈപ്രസ് ക്ലബ് അപോയല്‍ നിക്കോസിയ എഫ്‌സിയെ തകര്‍ത്തു. സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ട് കളികളില്‍ ജയിക്കാന്‍ കഴിയാതെ സമനിലകൊണ്ട് തൃപ്തരായ റയല്‍ അപോയലിനെതിരെ മിന്നുന്ന പ്രകടനമാണ് നടത്തിയത്. സ്പാനിഷ് ലീഗില്‍ സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കളികളില്‍ കളിക്കാന്‍ കഴിയാതിരുന്ന സൂപ്പര്‍താരം ക്രിസ്റ്റിയാനോ ഇന്നലെ റയല്‍ നിരയില്‍ എത്തി.

കളത്തിലെത്തിയ ക്രിസ്റ്റിയാനോ രണ്ട് ഗോളുകളുമായി തന്റെ വരവറിയിക്കുകയും ചെയ്തു. ഒരു ഗോള്‍ നായകന്‍ സെര്‍ജി റാമോസിന്റെ വകയായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും റയലിന്റെ അടുത്തൊന്നും എത്താന്‍ അപോയല്‍ നിരക്ക് കഴിഞ്ഞില്ല. പലപ്പോഴും കളിയില്‍ കാഴ്ചക്കാരായി നില്‍ക്കാനായിരുന്നു അവരുടെ യോഗം. അവരുടെ ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനമാണ് തോല്‍വി മൂന്ന് ഗോളില്‍ ഒതുക്കിനിര്‍ത്തിയത്.

കളിയുടെ ഒമ്പതാം മിനിറ്റില്‍ ഗരെത്ത് ബെയ്ല്‍ ഒരു അവസരം പാഴാക്കിയതിന് പിന്നാലെ അപോയലിന്റെ റോബര്‍ട്ടോ ലാഗോയുടെ ഷോട്ട് റയല്‍ ഗോളി കയ്യിലൊതുക്കി. ഈ ഒരു അവസരത്തില്‍ മാത്രമാണ് അപോയല്‍ താരങ്ങള്‍ക്ക് റയല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. 12-ാം മിനിറ്റില്‍ റയല്‍ ആരാധകരെ ആഹ്ലാദത്തിലാറാടിച്ച് ക്രിസ്റ്റിയാനോ ആദ്യ ഗോള്‍ നേടി. ഗരെത്ത് ബെയ്ല്‍ നല്‍കിയ ക്രോസ് ക്ലോസ് റേഞ്ചില്‍ നിന്ന് വലംകാലന്‍ ഷോട്ടിലൂടെ ക്രിസ്റ്റിയനോ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ റയല്‍ താരനിര സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി മടങ്ങി. 50-ാം മിനിറ്റില്‍ റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനുള്ളില്‍ വച്ച് റോബര്‍ട്ടോ ലാഗോ പന്ത് കൈകൊണ്ട് തടുത്തതിനായിരുന്നു സ്‌പോട്ട് കിക്ക്. കിക്കെടുത്ത ക്രിസ്റ്റിയാനോക്ക് ലക്ഷ്യം തെറ്റിയില്ല (2-0). പിന്നീട് 61-ാം മിനിറ്റില്‍ മറ്റൊരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ സെര്‍ജിയോ റാമോസും വല കുലുക്കിയതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. അതിനുശേഷം നിരവധി ഗോള്‍ അവസരങ്ങള്‍ റയല്‍ താരനിര തുറന്നെടുത്തെങ്കിലും അപോയല്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനത്തിന് മുന്നില്‍ അവയെല്ലാം വിഫലമായി.

വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് മൂന്ന് പോയിന്റ് സ്വന്തമാക്കി. ടോട്ടനത്തിനായി ഹാരി കെയ്ന്‍ രണ്ട് തവണ ലക്ഷ്യം കണ്ടു. ടോട്ടനത്തിന് വേണ്ടി നാലാം മിനിറ്റില്‍ കൊറിയന്‍ താരം സണ്‍ ഹ്യോന്‍ മിന്‍ ആദ്യ ഗോള്‍ നേടി. എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദം 7 മിനിറ്റിനുള്ളില്‍ അവസാനിക്കുന്നതാണ് കണ്ടത്. 11-ാം മിനിറ്റില്‍ ആന്‍ഡ്രി യാര്‍മിലെന്‍കോയിലൂടെ ബൊറൂസിയ സമനില പിടിച്ചു. ഈ ആഹ്ലാദത്തിനും നാല് മിനിറ്റ് മാത്രമേ ആയുസ്സുണ്ടായുള്ളൂ. 15-ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ടോട്ടനം വീണ്ടും ലീഡ് നേടി. പിന്നീട് 60-ാം മിനിറ്റിലും കെയ്ന്‍ ലക്ഷ്യം കണ്ടതോടെ വിജയം ഇംഗ്ലീഷ് ടീമിന് സ്വന്തമായി.

നാലടിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി

ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത നാല് ഗോളുകളുടെ വിജയം ആഘോഷിച്ചു. നെതര്‍ലന്‍ഡ്‌സ് ക്ലബായ ഫെയ്‌നൂര്‍ദിനെതിരെ നടന്ന എവേ പോരാട്ടത്തിലാണ് അഗ്യൂറോയും കൂട്ടരും ആധികാരിക വിജയം നേടിയത്. സിറ്റിക്കായി ജോണ്‍ സ്‌റ്റോണ്‍സ് രണ്ട് ഗോള്‍ നേടി. 2, 63 മിനിറ്റുകളിലായിരുന്നു സ്‌റ്റോണ്‍സിന്റെ ഗോളുകള്‍. 10-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ, 25-ാം മിനിറ്റില്‍ ബ്രസീലിയന്‍ കൗമാരതാരം ഗബ്രിയേല്‍ ജീസസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയെ ഹോം മത്സരത്തില്‍ തോല്‍പ്പിച്ച് ഉക്രെയിന്‍ ടീം ഷക്തര്‍ ഡൊണെറ്റ്‌സ്‌ക് വിജയം ആഘോഷിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഷക്തറിന്റെ ജയം. ഷക്തറിനായി 15-ാം മിനിറ്റില്‍ ടെയ്‌സണ്‍, 58-ാം മിനിറ്റില്‍ ഫകുന്‍ഡോ ഫെരാരിയ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ നാപ്പോളിയുടെ ആശ്വാസഗോള്‍ 72-ാം മിനിറ്റില്‍ അര്‍കാഡ്യുസ് മിലിക്കിന്റെ വകയായിരുന്നു.

സമനില പാലിച്ച് ഗ്രൂപ്പ് ഇ

ഗ്രൂപ്പ് ഇയില്‍ നടന്ന രണ്ട് പോരാട്ടങ്ങളും സമനിലയില്‍ കലാശിച്ചു. ലിവര്‍പൂളിനെ 2-2ന് സ്പാനിഷ് ക്ലബ് സെവിയയും മാരിബോറിലെ 1-1ന് സ്പാര്‍ട്ടക് മോസ്‌കോയുമാണ് സമനിലയില്‍ പിടിച്ചത്.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങുകയും പിന്നീട് ലീഡ് നേടുകയും ചെയ്തശേഷമാണ് ലിവര്‍പൂള്‍ സമനില കൊണ്ട് തൃപ്തരായത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ബെന്‍ യെഡ്ഡറിലൂടെ സെവിയ ലീഡ് നേടി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ലിവര്‍പൂള്‍ 21-ാം മിനിറ്റില്‍ ഫിര്‍മീഞ്ഞോയിലൂടെ സമനില നേടി. പിന്നീട് 37-ാം മിനിറ്റില്‍ മൊഹമ്മദ് സാലഹിലൂടെ ലിവര്‍പൂള്‍ ലീഡ് നേടിയെങ്കിലും 72-ാം മിനിറ്റില്‍ ജോക്വിന്‍ കൊറിയയിലൂടെ സെവിയ സമനില പിടിച്ചു.

മാരിബോറിനെതിരായ എവേ മത്സരത്തില്‍ ലീഡ് നേടിയ ശേഷമാണ് സ്പാര്‍ട്ടക് മോസ്‌കോ സമനില െകാണ്ട് തൃപ്തരായത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 59-ാം മിനിറ്റില്‍ സമദോവിലൂടെ സ്പാര്‍ട്ടക് മുന്നിലെത്തി. എന്നാല്‍ 85-ാം മിനിറ്റില്‍ ഡംയാന്‍ ബോഹറിലൂടെ മാരിബോര്‍ സമനില പിടിച്ചു.

പോര്‍ട്ടോ തകര്‍ത്ത് ബസിക്റ്റാസ്

ഗ്രൂപ്പ് ജിയിലെ എവേ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് എഫ്‌സി പോര്‍ട്ടോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കി ക്ലബ് ബസിക്റ്റാസ് തകര്‍ത്തുവിട്ടു.

ബസിക്റ്റാസിന് വേണ്ടി 13-ാം മിനിറ്റില്‍ ടലിസ്‌ക, 28-ാം മിനിറ്റില്‍ സെന്‍ക് ടോസണ്‍, 86-ാം മിനിറ്റില്‍ റയാന്‍ ബാബേല്‍ എന്നിവര്‍ ഗോള്‍ നേടി. പോര്‍ട്ടോയുടെ ആശ്വാസഗോളും ബസിക്റ്റാസിന്റെ ദാനമായിരുന്നു. 21-ാം മിനിറ്റില്‍ ടോസിച്ചാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. വിജയത്തോടെ മൂന്ന് പോയിന്റുമായി ബസിക്റ്റാസ് ഗ്രൂപ്പില്‍ ഒന്നാമത്.

മറ്റൊരു മത്സരത്തില്‍ രണ്ട് മിനിറ്റിനിടെ പിറന്ന രണ്ട് ഗോളുകളുടെ കരുത്തില്‍ ലീപ്‌സിഗും മൊണാക്കോയും സമനില പാലിച്ചു. 33-ാം മിനിറ്റില്‍ ഫോര്‍സ്ബര്‍ഗ് ലീപ്‌സിഗിനും 34-ാം മിനിറ്റില്‍ യൂറി ടിലെമാന്‍സ് മൊണാക്കോയുടെയും ഗോള്‍ നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.