ഹൗറ(പശ്ചിമ ബംഗാള്‍): ബംഗാളില്‍ ഹൗറ ജില്ലയിലെ ഒരു കടയില്‍ നിന്നും 14 ബോംബുകള്‍ കണ്ടെടുത്തു.
കഴിഞ്ഞദിവസം ഇവിടെയുണ്ടായ സ്ഫോടനത്തില്‍ കടയുട കോമര് അലിക്ക് പരിക്കേറ്റിരുന്നു. തുടര്ന്ന്ബോംബ് സ്ക്വാഡ് കടയില്‍ നടത്തിയ തിരച്ചിലിലാണ് 14 ബോംബുകള്‍ കണ്ടെത്തിയത്.
സ്ഫോടനത്തില്‍ പരിക്കേറ്റ കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട അടക്കുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷിച്ചുവരുന്നു.
















