കൊല്‍ക്കത്ത: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയുടെ താരമായ ടോം തോര്‍പ്പ് ഐഎസ്എല്‍ നാലാം പതിപ്പില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് വേണ്ടി കളിക്കും. പ്രതിരോധത്തിന് കരുത്തുകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷുകാരനായ 24 കാരനുമായി എടികെ കരാറുണ്ടാക്കിയത്.
2014-15 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഒരു മത്സരം കളിച്ച തോര്‍പ്പ് കഴിഞ്ഞ സീസണില്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിന് വേണ്ടി വായ്‌പാടിസ്ഥാനത്തില്‍ 25 കൡകളില്‍ നിന്ന് ഒരു ഗോളും നേടി. ഇതിന് മുന്‍പ് ബര്‍മിങ്ഹാം സിറ്റിക്കും ബ്രാഡ്‌ഫോര്‍ഡ് സിറ്റിക്കും വേണ്ടിയും ടോം തോര്‍പ്പ് കളിച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 16 മുതല്‍ 21 വരെയുള്ള ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട് തോര്‍പ്പ്.
















