പാലാ: കുളക്കാടന്‍ ഗണപതി ഇനി ‘ഭരണങ്ങാനം പാര്‍ത്ഥന്‍’. ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് ഇന്നലെ ഒരു ഗജവീരന്‍ സ്വന്തമായി. കോഴിക്കോടുനിത്തെിയ കളഭകേസരി കുളക്കാടന്‍ ഗണപതിയെ ഭരണങ്ങാനം ക്ഷേത്രത്തില്‍ നടക്കിരുത്തി. രാവിലെ 9 മണിയോടെ ഭരണങ്ങാനം ജംങ്ഷനില്‍ നിന്നും പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഗജവീരനെ ഭരണങ്ങാനം ക്ഷേത്രത്തിലേയ്‌ക്ക് സ്വീകരിച്ചാനയിച്ചു. മഞ്ഞപ്പട്ടണിഞ്ഞ് കൊമ്പുകളില്‍ പൊന്നാട ചാര്‍ത്തി, കളഭക്കുറി തൊട്ട് എത്തിയ ഗജശ്രേഷ്ഠനെ കാണാന്‍ ആയിരക്കണക്കിന് ഭക്തരുമെത്തിയിരുന്നു.
ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ ‘ആനയിരുത്തി കളഭം” എന്ന ചടങ്ങോടെയാണ് ഗജരാജന്‍ ഭരണങ്ങാനം ക്ഷേത്രത്തിന് സ്വന്തമായത്. വെള്ളയും കരിമ്പടവും വിരിച്ചിടത്ത് ആനയെ നിര്‍ത്തി ഒറ്റക്കലശമായി. ഗജരാജന്‍ അല്പം കുറുമ്പ് കാട്ടിയതിനെത്തുടര്‍ന്ന്് പൂജകള്‍ വേഗത്തിലാക്കി. തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നുചടങ്ങുകള്‍. വിശേഷാല്‍ പൂജയുടെ അവസാനം തന്ത്രി ആനയ്‌ക്ക് മുന്നിില്‍ നി്ന്ന് ‘ഭരണങ്ങാനം പാര്‍ത്ഥന്‍’ എ പുതിയ പേരു ചൊല്ലിയതോടെ ചടങ്ങുകള്‍ അവസാനിച്ചു.
















