അയര്‍ക്കുന്നം: ജനം ഒന്നിച്ചു പുഴ ഒഴുകാനുള്ള വഴി തുറന്നു.ജില്ലയിലെ തോടുകളും കൈത്തോടുകളും പുന:സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിന് ഇന്നലെ തുടക്കമായി.മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ സംയോജനത്തിനുള്ള പ്രവര്‍ത്തനമാണ് ഇന്നലെ തുടങ്ങിയത്. തോടു കൈയ്യേറ്റം തിരിച്ചു പിടിച്ചും തോടിനെ മാലിന്യ മുക്തമാക്കിയും തോടിന്റെ ഒഴുക്ക് വീണ്ടെടുക്കുന്നതോടെ ഒരു ഗ്രാമത്തിന്റെ ജല സമ്പത്തിനെയാണ് തിരിച്ചു പിടിക്കുന്നത്.മീനന്തറയാറിന്റെ ഉല്‍ഭവ സ്ഥാനമായ പുന്നത്തറയിലാണ് പ്രവൃത്തി തുടങ്ങിയത്.
തോട് കൈയ്യേറിയ ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കി ഒഴുക്ക് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.ഇതിന്റെ ഭാഗമായി അമയന്നൂര്‍ ആറാട്ടുകടവ് വൃത്തിയാക്കുന്ന പ്രവര്‍ത്തനവും തുടങ്ങി.തോടുപുറമ്പോക്ക് കൈയ്യേറി വീടുവച്ചു താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
















