ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ പിന്തളളി ടെസ്റ്റ് ബൗളര്‍മാരുടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി.
വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ആന്‍ഡേഴ്‌സണിന് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ 42 റണ്‍സിന് ഏഴുവിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറു വിക്കറ്റ് നേട്ടം കൈവരിച്ചു. ടെസ്റ്റില്‍ അഞ്ഞൂറ് വിക്കറ്റ് നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ബൗ്‌ളറാണ് ആന്‍ഡേഴ്‌സണ്‍.
















