കൊല്‍ക്കത്ത: എടികെ കൊല്‍ക്കത്തയുടെ പ്രതിരോധം ശക്തമാക്കാന്‍ സ്പാനിഷ് താരമായ ജോര്‍ഡി ഫിഗറസ് മോണ്ടല്‍ വരുന്നു. ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ജോര്‍ഡിയുമായി കരാറുണ്ടാക്കിയതായി കൊല്‍ക്കത്ത ടീം അറിയിച്ചു.
ഈ സീസണില്‍ എടികെ കൊല്‍ക്കത്തയുടെ ആറാമത്തെ വിദേശതാരമാണ് ജോര്‍ഡി. പ്രതിരോധനിരയിലെ കരുത്തനായ ജോര്‍ഡി ലാലിഗയില്‍ സെല്‍റ്റ, റയല്‍ ബെറ്റിസ്, റയല്‍ വല്ലാഡോലിഡ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
സ്പാനിഷ് ലീഗിന് പുറമെ റഷ്യന്‍ പ്രീമിയര്‍ ഡിവിഷന്‍ ലീഗ്, ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് എന്നിവയിലും കളിച്ചിട്ടുണ്ട്.
ജോര്‍ഡിയെ സ്വാഗതം ചെയ്യുന്നു. ജോര്‍ഡിയുടെ സാന്നിദ്ധ്യം ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് എടികെ കൊല്‍ക്കത്തയുടെ മുഖ്യ ഉടമസ്ഥന്‍ സഞ്ജീവ് ഗോയങ്ക പ്രസ്താവനയില്‍ അറിയിച്ചു.
















