ന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്സ്ലാം സ്വന്തമാക്കാനുറച്ച് സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയുടെ ആറടി എട്ടിഞ്ചുകാരന് കെവിന് ആന്‍ഡേഴ്സണാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ നദാലിന്റെ എതിരാളി.
കരിയറില്‍ ആദ്യമായി ഒരു ഗ്രാന്സ്ലാം ഫൈനലിലെത്തിയ ആന്ഡേഴ്സണ് സെമിയില്‍ സ്പെയിന്റെ പാബ്ലോ കറേനോ ബുസ്തയെയാണു പരാജയപ്പെടുത്തിയത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡററെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായെത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയെ തകര്‍ത്താണ് നദാല്‍ ഫൈനലില്‍ ഇടംപിടിച്ചത്.
2010ലും 2013ലും ഇവിടെ ചാമ്പ്യനായ ലോക ഒന്നാം നമ്പര്‍ താരം നദാല്‍ തന്റെ 16-ാം ഗ്രാന്‍സ്ലാമാണ് ഉറ്റുനോക്കുന്നത്. അതേസമയം, 1973-നു ശേഷം ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നതെന്ന സവിശേഷതയുമുണ്ട്. നദാലും ആന്‍ഡേഴ്സണും ഇതിനു മുമ്പ് നാലു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനൊപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: