പത്തനാപുരം: പുനലൂര്‍ മൂവാറ്റുപുഴ പ്രധാന പാത തകര്‍ന്ന് തരിപ്പണമായിട്ടും അധികൃതര്‍ക്ക് കുലക്കമില്ല. കാല് നട യാത്ര പോലും ദുസഹമാണ്.
പത്തനാപുരം ടൗണ്‍, നെടുംപറമ്പ്, കല്ലുംകടവ്, ചെമ്മാന്‍പാലം, കടയ്ക്കാമണ്‍, പിറവന്തൂര്‍, അലിമുക്ക് എന്നിവിടങ്ങളിലാണ് പാത കുളമായി മാറിയത്. മിക്ക ഭാഗങ്ങളിലും റോഡിലെ ടാറിംഗ് ഇളകി വലിയ കുഴികളായി മാറിയിരിക്കുകയാണ്.
കുഴികളില്‍ വെള്ളം കെട്ടി നിന്ന് ഇരുചക്ര വാഹന യാത്രകര് അപകടത്തില്‍ പെടുന്നതും നിത്യ സംഭവമായി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന യാത്രികരുടെ പരാതിയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് മെറ്റല്‍ പാകി അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും ദിവസങ്ങള്‍ക്കകം റോഡ് കൂടുതല്‍ തകര്‍ന്നു.
നഗര ഹൃദയത്തിലും മറ്റും റോഡിലെ കുഴികള്‍ കാരണം പലപ്പോഴും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. അന്തര്‍സംസ്ഥാന വാഹനങ്ങളും ശബരിമല തീര്‍ത്ഥാടകരും കടന്നു പോകുന്ന പാതയാണിത്.
പാത വീതി കൂട്ടി ദേശീയ നിലവാരത്തില്‍ പണിയുന്നതിനുള്ള അനുമതി ലഭിച്ചിട്ട് വര്‍ഷങ്ങളാകുന്നു. അധികൃതരുടെ അനാസ്ഥയില്‍ റോഡിന്റെ പണികള്‍ ഇഴയുകയാണ്. ദേശീയ നിലവാരത്തില്‍ റോഡ് പണി നടത്താന്‍ അനുമതി ലഭിച്ചതിനാല്‍ റോഡില്‍ താത്കാലിക അറ്റകുറ്റ പണികള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: