പത്തനാപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനാണന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഗണേഷ് കുമാര്‍ തയ്യാറായില്ല.
ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗണേഷിന്റെ മറുപടി. എന്നാല്‍ അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഗണേഷിന്റെ തീരുമാനം.
ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഉത്രാടത്തിനും തിരുവോണത്തിനും സിനിമ മേഖലയിലുള്ളവരുടെ തിരക്കായിരുന്നു. ഇത് ആയുധമാക്കി തന്നെയാണ് അന്വേഷണ സംഘം വിദഗ്ധ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ദിലീപിന്റെ ആനുകൂല്യം പറ്റിയവര്‍ ആപത്ത് കാലത്ത് കൈവിടരുതെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിനിമാ മേഖലയിലുള്ളവര്‍ കൂട്ടത്തോടെ ജയിലില്‍ എത്തിയത്.
ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിനിമാക്കാര് കൂട്ടത്തോടെ ജയിലിലെത്തിയത് സംശയകരമാണെന്നും പോലീസ് ആരോപിക്കുന്നു.
ഗണേഷിന്റെ സന്ദര്‍ശനം നേരത്തെ തന്നെ വിവാദമായിരുന്നു. ഭരണകക്ഷി എംഎല്‍എ കൂടിയായ ഗണേഷ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത് കേസ് അട്ടിമറിക്കപ്പെടുമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഗണേഷിന്റെ സന്ദര്‍ശനത്തിനെതിരെ മുന്നണിക്കുളളിലും പ്രതിക്ഷേധം ശക്തമായിട്ടുണ്ട്.
ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു ഗണേഷ്കുമാര് ദിലീപിനെ കണ്ടതെന്നും ആ സമയം പേഴ്സണല്‍ സ്റ്റാഫ് കോട്ടാത്തല പ്രദീപും, രണ്ട് ജയില്‍ വാര്ഡന്മാരും ഒപ്പമുണ്ടായിരുന്നു. ദൈവത്തോട് പ്രാര്‍ത്ഥിക്കുക എന്ന് മാത്രമാണ് ദിലീപിനോട് പറഞ്ഞതെന്നുമാണ് ഗണേഷിനോട് അടുപ്പമുളളവര്‍ പറയുന്നത്. അവിട്ടത്തിനാണ് ദിലീപിനെ ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: