ന്യൂദല്‍ഹി: ഇന്ത്യയില്‍ അരങ്ങേറുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും വിലയേറിയതാരമെന്ന ബഹുമതി ബ്രസീലിന്റെ അത്ഭുത ബാലന് വിനിസിയസ് ജൂനിയര്‍ക്ക്.
പതിനാറുകാരനായ വിനിസിയസിനെ ഫ്ളെമങ്കോ ക്ലബ്ബില്‍ നിന്ന് 45 മില്ല്യന്‍ യൂറോയ്ക്ക് വാങ്ങാന്‍ സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡ് കരാറുണ്ടാക്കി. അടുത്ത വര്‍ഷം ജൂലൈമുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
ഫിഫ അണ്ടര്‍ 17 ലോകപ്പില്‍ വിനിസിയസ് ബ്രസീലിനായി കളിക്കളത്തിലിറങ്ങും. ഭാവി താരങ്ങളുടെ പ്രകടനം കാണാനുളളവേദിയാണ് അണ്ടര്‍ 17 ലോകകപ്പ്. വിനിസിയസിനെപ്പോലുളള ഒട്ടെറെ പ്രതിഭകള്‍ ലോകപ്പില്‍ മത്സരിക്കാനെത്തുമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവീയര് സെപ്പി പറഞ്ഞു.
മാര്‍ച്ചില്‍ നടന്ന അണ്ടര്‍-17 ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്ഷിപ്പേടെയാണ് വിനിസിയസ് പ്രശസ്തനായത്. വിനിസിയസിന്റെ മികവില്‍ ബ്രസീല്‍ ചാമ്പ്യന്മാരായി. ഏഴുഗോളുകള്‍ നേടിയ ഈ പതിനാറുകാരന് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പില്‍ ബ്രസീല്‍ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. കൊച്ചിയിലും ഗോവയിലുമാണ് അവരുടെ ഗ്രൂപ്പ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: