മട്ടാഞ്ചേരി: വിദേശ വനിതകളുടെ കരുത്തിന് മുന്നില്‍ ആതിഥേയരായ വനിതകള്‍ മുട്ടു മടക്കി. പൈതൃക നഗരിയിലെ ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു വിദേശ സ്വദേശ വനിതാവടംവലി മത്സരം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും കൊച്ചി സന്ദര്‍ശിക്കാനെത്തിയ വനിതകളാണ് ഒരു ടീമായി രംഗത്തിറങ്ങിയത്. നൂറുകണക്കിന് കാണികള്‍ ആവേശവുമായുണ്ടായിരുന്നു. വിദേശിയരെന്നോ സ്വദേശിയരെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍, സ്പാനിഷ് സ്വദേശി ഡെറോത്തിയ നയിച്ച ടീം വിജയിച്ചു. ഹോം സ്റ്റേ ഓണേഴ്സ് അസോസിയേഷനാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.വിജയന് ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എല്‍.എ സമ്മാനദാനം നടത്തി. കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, സീനത്ത് റഷീദ്, ഷീബ ലാല്‍, ബെന്നി ഫെര്‍ണാണ്ടസ് ,ഹോം സ്റ്റേ വെല്‍ഫെയര്‍ അസോസിയേഷന് സെക്രട്ടറി വില്‍സണ്‍ ഡൊമനിക്, എസ്.പി.ദേവാനന്ദ്, അഷ്ക്കര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: