Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലം സ്ഫോടനം: നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 09:49 pm IST
in Kerala

കൊല്ലം: കൊല്ലം സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എസിപി ജോര്‍ജ് കോശി ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാല് പ്രതികളാണുള്ളത്. മൈസൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായിട്ടുള്ള മുഹമ്മദ് അയൂബിനെ കൊല്ലം സ്‌ഫോടന കേസില്‍ മാപ്പുസാക്ഷിയാക്കി.

കുറ്റപത്രം 57 പേജാണ്. 86 സാക്ഷികള്‍, 112 രേഖകള്‍. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി(29), ഷംസുണ്‍ കരിംരാജ(24), ദാവൂദ് സുലൈമാന്‍(24), ഷംസുദ്ദീന്‍(26) എന്നിവരാണ് ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍. യുഎപിഎ നിയമം, പിഡിപിഎസ് ആക്ട്, സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാണവും പ്രയോഗവും പ്രതികള്‍ക്കെതിരെ ചുമത്തി.

സിവില്‍സ്റ്റേഷന്‍ സമുച്ചയത്തില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് താഴെയായി സ്‌ഫോടനമുണ്ടായതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയിലെത്തിയ, ഡിസിസി അംഗം കൂടിയായ കുണ്ടറ പേരയം സ്വദേശി സാബു(61)വിനാണ് പരിക്കേറ്റത്. രാജ്യത്ത് മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് ബേസ് മൂവ്‌മെന്റ് എന്ന സംഘടന ആസൂത്രണം ചെയ്തതാണ് സ്‌ഫോടനമെന്നാണ് കുറ്റപത്രത്തില്‍. പറയുന്നത്. ഒന്നാംപ്രതി അബ്ബാസ് അലി പെയിന്ററാണ്. ദാറുള്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു ലൈബ്രറി നടത്തുന്നതിനാല്‍ ഇയാളെ ലൈബ്രറി അബ്ബാസ് എന്നും വിളിക്കും.

ഷംസൂണ്‍ കരിംരാജ മധുര കെ പുദൂരില്‍ അഹാദ് ബ്രോയിലര്‍ ചിക്കന്‍ഷോപ്പ് നടത്തിവരികയാണ്. മധുരയിലെ കീലവസായില്‍ ഹിയറിംഗ് എയ്ഡ് കമ്പനിയുടെ റിലേഷന്‍ഷിപ്പ് മാനേജരാണ് മുഹമ്മദ് അയൂബ്. മധുര നെല്‍പേട്ടയിലെ എംഎസ് ഫിഷ്മാര്‍ട്ടിലെ ജീവനക്കാരനാണ് ഷംസുദ്ദീന്‍. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ദാവൂദ് സുലൈമാന്‍ ഐടി വിദഗ്‌ദ്ധനും സോഫ്ട്‌വെയര്‍ എന്‍ജിനീയറുമാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഏഴിനും നവംബര്‍ ഒന്നിനുമിടയ്‌ക്കുള്ള കാലയളവില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകയിലെ മൈസൂരു, കേരളത്തിലെ കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലെ കോടതിവളപ്പുകളിലാണ് സ്‌ഫോടനമുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

Kerala

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.