ഗുരുവായൂര്‍: ദേവസ്വം വക അതിഥിമന്ദിരത്തില്‍ നിന്ന് മാലിന്യം റോഡിലേക്കൊഴുക്കിവിടുന്നു. കിഴക്കേനടയിലെ കൗസ്തുഭം ഗസ്റ്റ് ഹൗസിന്റെ സെപ്റ്റിക് ടാങ്കാണ് പൊട്ടി ഇന്നര്‍ റിംഗ് റോഡിലേക്കൊഴുകുന്നത്.
മുനിസിപ്പല്‍ ബസ് സ്റ്റാന്റ്, ദേവസ്വം വക പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വന്നിറങ്ങുന്ന ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താന്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗ്ഗമാണ് ഇത്. മാലിന്യം കെട്ടി കിടക്കുന്നതിനാല്‍ ഈച്ചയും കൊതുകുകളും പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നുണ്ട്.
വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരി നാരായണന് പരാതി നല്‍കിയിട്ടും ഇതുവരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. അതിനിടയില്‍ ഗസ്റ്റ് ഹൗസിലെ ശുചി മുറികളില്‍ നിന്ന് മാന്‍ഹോളില്‍ ശേഖ രിക്കുന്ന മാലിന്യം നേരിട്ട് പൈപ്പ് വഴി റോഡിലെ കാനയിലേക്ക് തള്ളുകയാണെന്നും പരാതിയുണ്ട്.
ഈ പൈപ്പ് പൊട്ടിയതു മൂലമാണ് മാലിന്യം റോഡിലേക്കൊഴുകുന്നതെന്നും പറയുന്നു.
ദേവസ്വത്തിന്റെ മരാമത്ത് വകുപ്പിന് ഇത് സംബന്ധിച്ച് പല തവണ പരാതികള്‍ സമര്‍പ്പിക്കുകയും നഗരസഭയുടെ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടും ദേവസ്വം അധികൃതരുടെ അനാസ്ഥ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: