ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നിന്ന് അമേരിക്കന്‍ താരം വീനസ് വില്യംസ് പുറത്ത്. സ്വന്തം നാട്ടുകാരിയായ സൊളാന് സ്റ്റീഫന്‍സാണ് സെമിയില്‍ വീനസിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-1, 0-6, 7-5.
സെമി ഫൈനലിലെത്തുന്ന പ്രായം കൂടിയ താരമെന്ന പകിട്ടോടെ സൊളാനെ നേരിട്ട വീനസ് ആദ്യ സെറ്റില്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ രണ്ടാം സെറ്റില്‍ സൊളാനെ നിലംതൊടാന്‍ അനുവദിക്കാതെ വീനസ് തിരിച്ചുവന്നു. ഇതോടെ നിര്‍ണായകമായ അവസാന സെറ്റില്‍ സൊളാന് മുന്നേറിയതോടെ വീനസ് തോല്‍വി നേരിട്ടു.
2000, 2001 വര്‍ഷങ്ങളില്‍ വീനസ് ആയിരുന്നു യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍. ഈ വര്‍ഷം വിംബിള്‍ഡണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയില്‍ റണ്ണേഴ്സ് അപ്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: