മാരിഗോട്ട്: കരീബിയയില്‍ വീശിയടിച്ച ശക്തമായ ഇര്‍മ്മ ചുഴലിക്കൊടുങ്കാറ്റില്‍ 11 പേര് മരിച്ചു. ബര്‍ബുഡാ ദ്വീപുകളിലും സെന്റ് മാര്‍ട്ടിനിലും വീശിയ കാറ്റില്‍ കെട്ടിടങ്ങള്‍ക്കും മറ്റും നാശം സംഭവിച്ചു.
രേഖപ്പെടുത്തിയതില്‍ എറ്റവും ശക്തമായ അറ്റ്ലാന്റിക്ക് കൊടുങ്കാറ്റുകളിലൊന്നായ ഇര്‍മ്മ രാവിലെ പ്യൂട്ടോറിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് വീശിയടിച്ചത്. ഇതിനെ തുടര്‍ന്ന് ദക്ഷിണ ഫ്ളോറിഡയിലെ ആളുകളെ മാറ്റി പാര്‍പ്പിച്ചു. കൊടുംങ്കാറ്റില്പ്പെട്ട് ദ്വീപിന്റെ 95 ശതമാനത്തോളം നശിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: