കൊട്ടാരക്കര: അശരണരുടെയും ആലംബഹീനരുടെയും തണലിടമായ ആശ്രയയില്‍ നാടകോത്സവത്തിന് തിരിതെളിഞ്ഞു. ഉത്രാടം മൂതല്‍ പൂരുരുട്ടാതി വരെ അഞ്ചുനാള്‍ ഇനി കലയപുരം ആശ്രയ സങ്കേതത്തില്‍ കേരളത്തിലെ വിവിധ നാടകസമിതികളുടെ നേതൃത്വത്തില്‍ നാടകം അരങ്ങേറും.
ഓണാഘോഷത്തോട് അനുബന്ധിച്ചാണ് നാടകോത്സവം നടക്കുന്നത്. സാഹിത്യകാരന്‍ ചവറ കെ.എസ്. പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കൊല്ലം റൂറല്‍ എസ്പി: ബി.അശോകന്‍ ഉദ്ഘാടനം ചെയ്തു. ജസ്റ്റിന്‍ പടമാടന്‍ മുഖ്യപ്രഭാഷണം നടത്തി. സൂസമ്മ ബേബി, മറിയാമ്മ, ദിനേശ്ചന്ദ്രന്‍, എം.ഡി.രാജന്‍, പി.എം.വര്‍ഗീസ്, കെ.രാമചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
രാവിലെ ആശ്രയ പ്രസിഡന്റ് കെ.ശാന്തശിവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടനം കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ നിര്‍വ്വഹിച്ചു.
















