ശാസ്താംകോട്ട: കൈക്കൂലി നല്കി ഭര്‍ത്താവിന് ജോലി വാങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.
പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവ മാധ്യമത്തിലൂടെയാണ് ഭര്‍ത്താവിന് ഫിഷിംങ് ഹാര്‍ബറില്‍ മീന്‍ കുട്ട ചുമക്കുന്ന ജോലി കൈക്കൂലി കൊടുത്ത് വാങ്ങിയെന്ന് വെളിപ്പെടുത്തിയത്. അഴിമതി നിരോധന നിയമം അനുസരിച്ച് കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നിരിക്കെ പ്രസിഡന്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് പേഴ്സണല്‍ ലോണ്‍ ആയി ലഭിച്ച തുകയാണ് ജോലിക്കുവേണ്ടി കൊടുത്തുതതെന്ന് പ്രസിഡന്റ് രേഖപ്പെടുത്തിയത്. ഇതിനുള്ള തെളിവായി ലോണ്‍ തുകയും മറ്റ് വിവരങ്ങളും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പണം ആര്‍ക്ക് കൈക്കൂലിയായി നല്‍കിയാണ് ജോലി ശരിയാക്കിയതെന്ന് പറയുന്നില്ല. പക്ഷേ ലോണ്‍ തുകയാണ് ജോലിക്കുവേണ്ടി നല്‍കിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പടിഞ്ഞാറെ കല്ലടയിലെ ടവര്‍ പ്രശ്നത്തില്‍ മൂന്ന് ലക്ഷം കൈക്കൂലി വാങ്ങിയെന്നും അതാണ് ജോലിക്കുവേണ്ടി നല്‍കിയതെന്നും ഇത് മറയ്ക്കാനാണ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലെന്ന മറുവാദം ഉയര്‍ന്നിട്ടുണ്ട്.
സ്വന്തം വാര്‍ഡില്‍ ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ സ്ഥാപിച്ചത്. ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ജനരോക്ഷം ശക്തമാകുകയും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധ സമരങ്ങള്‍ നടത്തി. തുടര്‍ന്ന് ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
അനുമതി ആവശ്യപ്പെട്ട് മൊബൈല്‍ കമ്പനി ട്രിബ്യൂണലില്‍ അപ്പീല്‍ നല്കി. ട്രിബ്യൂണലില്‍ നിന്നും നിരവധി തവണ ഗ്രാമപഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്കാന് തയ്യാറായില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 29ന് കമ്പനിയുടെ ആവശ്യം പരിഗണിക്കണമെന്നുള്ള ഉത്തരവ് ട്രിബൂണലില്‍ നിന്നും ഉണ്ടായി.
മൊബൈല്‍ കമ്പനിക്ക് അനുകൂലമായി മനപ്പൂര്‍വ്വമാണ് ഗ്രാമപഞ്ചായത്ത് വിശദീകരണം നല്‍കാത്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രസിഡന്റിനെതിരെ സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗവും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദ വെളിപ്പെടുത്തലുമായി പ്രസിഡന്റ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: