തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായി ധന്യ സനല്‍ ചുമതലയേറ്റു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള പബ്ലിക്കേഷന്‍ വിഭാഗത്തില്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഡല്‍ഹിയില്‍ ദൂരദര്ശന് വാര്‍ത്താവിഭാഗം, കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ്, ഡിഎവിപി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന പരേതനായ കെ.കെ. സനലിന്റെയും നഴ്സിംഗ് സൂപ്രണ്ടായിരുന്ന പരേതയായ കെ.മാളുക്കുട്ടിയുടെയും മകളാണ് ധന്യ സനല്‍. സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജറായി പ്രവര്‍ത്തിക്കുന്ന അഭിലാഷാണ് ഭര്‍ത്താവ്. മഞ്ചേരി സ്വദേശിനിയാണ് ധന്യ സനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: