അലഹബാദ്: ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ത്യ ദോക്ലാമില്‍ തെളിയിച്ചതായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സുരക്ഷ, പ്രതിരോധ കാര്യങ്ങളില്‍ നാം ആര്‍ക്കും വഴങ്ങില്ലെന്നും നാം കാണിച്ചുകൊടുത്തു. അങ്ങനെ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിഛായ വര്‍ദ്ധിക്കുകയും ചെയ്തു.
ലാല്‍ ബഹാദൂര്‍ ശാസ്ത്രി അനുസ്മരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ അദ്ദേഹം അനുമോദിച്ചു. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കി. ലോകമെമ്പാടുമുള്ള ജനങ്ങള്‍ അതോടെ ഇന്ത്യയിലേക്ക് നോക്കാന്‍ തുടങ്ങി.
65ലെ ഇന്ത്യാ പാക്ക് യുദ്ധകാലത്ത് ശാസ്ത്രിക്ക് എങ്ങനെ ജനപിന്തുണ നേടാനായോ അതുപോലെയാണ് സ്വച്ഛ് ഭാരതിന് മോദിക്ക് ലഭിച്ച പിന്തുണയും. അദ്ദേഹം പറഞ്ഞു. പ്രചോദനമേകുന്ന നേതാവിന് എന്തൊക്കെ നേടാന്‍ കഴിയുമെന്ന് നാം കണ്ടു. ഭഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: