ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നോര്‍വെയെ തകര്‍ത്ത് ജര്‍മനിക്ക് വമ്പന്‍ മുന്നേറ്റം. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് നോര്‍വെയെ ജര്‍മനി പരാജയപ്പെയുത്തിയത്.
മെസൂട് ഓസിലാണ് ആദ്യ ഗോളടിച്ചത്. 17-ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്സലര്‍ പന്ത് വലയിലെത്തിച്ചു. മൂന്നാമത്തെ ഗോളിന് വഴിവച്ചത് ടിമോ വെര്‍ണറുടെ ചടുലനീക്കമായിരുന്നു. കളിയുടെ പകുതിയില്‍ വച്ച് വെര്‍ണര്‍ നാലാം ഗോള്‍ കരസ്ഥമാക്കി. 49-ാം മിനിറ്റില്‍ ലിയോണ്‍ ഗോരെട്സ്കന്റ വകയായിരുന്നു അഞ്ചാം ഗോള്‍. 78-ാം മിനിറ്റില്‍ മാരിയോ ഗോമസിലൂടെ നോര്‍വെയ്ക്ക് മേല്‍ അവസാന ആണി കല്ലുമടിച്ച് ജര്‍മനി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ലോക ചാംപ്യന്മാരുടെ ആധിപത്യമായിരുന്നു മല്‍സരത്തിലുടനീളം. മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട് ചെകോസ്ലാവോക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ ആദ്യ ഗോളടിച്ചത് ചെകോസ്ലൊവോക്യയായിരുന്നു. എന്നാല്‍ പ്രതിരോധ താരം എറിക് ഡയര്‍ ഇംഗ്ലണ്ടിനുവേണ്ടി സമനില ഗോള്‍ നേടി. മാര്‍ക്സ് റാഷ്ഫോര്‍ഡ് രണ്ടാം പകുതിയില്‍ വിജയ ഗോളുമടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: