കൊല്ലം: കളക്‌ട്രേറ്റില്‍ എത്തുന്നവരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമായി. ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ ലിഫ്റ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
കളക്‌ട്രേറ്റിലെത്തുന്ന വൃദ്ധജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലിഫ്റ്റ് വളരെ ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ലിഫ്റ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ജന്റ് അടക്കമുള്ള നാല് ജീവനക്കാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. സബ് കളക്ടര്‍ ഡോ.എസ്.ചിത്ര, എഡിഎം ഐ.അബ്ദുള്‍സലാം, പിആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ് എന്നിവര്‍ സംബന്ധിച്ചു.
















