മെക്ക:ഹജ്ജ് തീര്‍ഥാടനത്തിനിടെ ഇത്തവണ മരണമടഞ്ഞത് 39 പേരെന്ന് റിപ്പോര്‍ട്ട്. സൗദി ജനറല്‍ അഥോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിനെ അധികരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും എത്തിയ വൃദ്ധരാണ് മരിച്ചവരിലേറെയും എന്നാണ് വിവരം.
മിനായിലെ ആശുപത്രിയില്‍ ഇതിനോടകം 2,200ലേറെപ്പേര്‍ ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. കനത്ത ചൂടാണ് ഇവിടങ്ങളില്‍ കഴിഞ്ഞ കുറേ ദിവസമായി അനുഭവപ്പെടുന്നതെന്നും ഇതാണ് പലരെയും തളര്‍ത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: