തിരുവനന്തപുരം: ഇബ്രാഹിമിന്റെ ത്യാഗസ്മരണപുതുക്കി നാടെങ്ങും വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
ജീവിതം ലോകത്തിനായി സമര്‍പ്പിക്കാനാഹ്വാനം ചെയ്യുന്ന പ്രവാചക പരമ്പരയുടെ ഉദ്‌ഘോഷണങ്ങള്‍ കേള്‍ക്കാനും പെരുനാള്‍ നമസ്‌കാരത്തിനിനുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു.
രാവിലെ തന്നെ കേരളത്തിലെ വിവിധ പള്ളികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി സ്ഥലങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു.
















