തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച നളിനി നെറ്റോയ്‌ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി. ഏറെ ഉത്തരവാദിത്തമുള്ള പുതിയ ചുമതലയില്‍ സംസ്ഥാനത്തിന്റെ ഭാവിക്ക് ദിശാബോധം നല്‍കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നളിനി നെറ്റോക്ക് കഴിയട്ടെയെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
1981 സപ്തംബര്‍ ഒന്നുമുതല്‍ 2017 സപ്തംബര്‍ ഒന്നുവരെയുള്ള 36 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വളരെ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മറുപടി പ്രസംഗത്തില്‍ നളിനി നെറ്റോ പറഞ്ഞു. പോലീസ് സേനയുടെയും പോലീസ്സ്റ്റാഫ് റിക്രിയേഷന്‍ ക്ലബിന്റേയും ഉപഹാരങ്ങള്‍ നളിനി നെറ്റോയ്‌ക്ക് ബെഹ്‌റ സമ്മാനിച്ചു. ദക്ഷിണമേഖല എഡിജിപി ഡോ ബി. സന്ധ്യ പൊന്നാടയണിയിച്ച് ആദരിച്ചു.
ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി, എഡിജിപി ആനന്ദ കൃഷ്ണന്‍, ഐജിമാരായ ദിനേന്ദ്ര കശ്യപ്, എസ്. ശ്രീജിത് എസ്പിമാര്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പോലീസ് ആസ്ഥാനത്തെ മറ്റ് ജീവനക്കാരും പങ്കെടുത്തു.
















