കണ്ണൂര്‍: ഓണം കയര്‍മേളയുടെ ഭാഗമായി പ്രതിവാര നറുക്കെടുപ്പ് ടൗണ്‍ സ്വകയറിലുള്ള കയര്‍ കോര്‍പ്പറേഷന്റെ സ്റ്റാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വ്വഹിച്ചു. കേരള കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ്, ഫോം മാറ്റിംഗ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ കണ്ണൂര്‍ ജില്ലയിലെ സ്റ്റാളുകളില്‍ നിന്നുള്ള സമ്മാനകൂപ്പണുകളാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കണ്ണൂര്‍ കയര്‍ പ്രോജക്ട് ഓഫീസര്‍ പി.വി.രവീന്ദ്രകുമാര്‍, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ് ഫോം മാറ്റിംഗ്‌സ് പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. കയര്‍മേളയുടെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പില്‍ പയ്യന്നൂര്‍ സ്വദേശിനി പി.സുധ, രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പില്‍ പി.വി.കൃഷ്ണന്‍ കേണ്ടാത്ത് എന്നിവര്‍ സമ്മാനാര്‍ഹരായി. ഒരു പവന്‍ സ്വര്‍ണ്ണനാണയമാണ് സമ്മാനമായി നല്‍കുന്നത്.
















