റോഹ്ത്തക്ക്; ദത്തെടുത്ത തന്റെ മകള്‍ ഹണിപ്രീത് സിങ്ങിനെ തനിക്കൊപ്പം ജയിലില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ഗുര്‍മീത് രം റഹീം സിങ്ങ്. വിധി പ്രസ്താവത്തിനിടെയാണ് ദേരാ സച്ചാ സൗദാ മേധാവി കോടതിയോട് ഈ ആവശ്യം ഉന്നയിച്ചത്. സിങ്ങിന് വളരെ പ്രിയപ്പെട്ടവളാണ് ഹണിപ്രീത്.
ഹണി സിങ്ങിനൊപ്പം രോഹ്ത്തക്ക് വരെ ഹെലിക്കോപ്ടറില്‍ എത്തിയിരുന്നു.
കോടതി ഇൗ ഹര്‍ജി തള്ളി. മാനഭംഗക്കേസിലെ പ്രതിക്കൊപ്പം ഒരാളെ ജയിലില്‍ കഴിയാന്‍ അനുവദിക്കണമോയെന്ന കാര്യത്തില്‍ കോടതിയില്ല തീരുമാനിക്കേണ്ടത്. ജയില്‍ അധികൃതരോ സര്‍ക്കാരോ ആണ്. കോടതി പറഞ്ഞു.താന്‍ അക്യൂപങ്ങ്ചര്‍ ചികില്‍സകയാണെന്നും പിതാവിന് നടുവേദനയും കൊടിഞ്ഞിയുമുണ്ടെന്നും അതിനാല്‍തന്നെ ജയിലില്‍ കഴിയാന്‍ അനുവദിക്കണമെന്നുമാണ് ഹണിപ്രീത് േകാടതിയോട് അഭ്യര്‍ഥിച്ചത്.
എന്നാല്‍ ജയില്‍ നിയമം വനിതാ സഹായിയെ അനുവദിക്കുന്നില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ സിങ്ങ് ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തി. ഹണിപ്രീതിനെ തനിക്കൊപ്പം ജയിലില്‍ കഴിയാന്‍ അനുദിച്ചില്ലെങ്കില്‍ നിങ്ങളെയൊക്കെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്നായിരുന്നു ഭീഷണി. സിങ്ങ് ഇരുന്ന മുറിയില്‍ രണ്ടു മണിക്കൂറോളം ഇവരുണ്ടായിരുന്നു,. സിങ്ങ് 2009ലാണ് ഹണിപ്രീതിനെ മകളായി ദത്തെടുത്തത്. പ്രിയങ്ക തനേജയെന്നായിരുന്നു അവരുടെ പഴയ പേര്. ഇവര്‍ വിശ്വാസ് ഗുപ്തയെന്നയാളെ ഇവര്‍ പിന്നീട് വിവാഹം കഴിച്ചു. പക്ഷെ രണ്ടു കൊല്ലത്തിനകം ദാമ്പത്യം തകര്‍ന്നു.
2011 ല്‍ ഗുപ്ത വിവാഹബന്ധം വേര്‍പെടുത്താന്‍ ഹര്‍ജി നല്‍കിയരുന്നു. ഹണിക്ക് ഗുര്‍മീതുമായി അവിഹിത ബന്ധം ഉണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
പപ്പയുടെ മാലാഖയാണ് താനെന്നാണ് ഹണിപ്രീത് ഫേസ് ബുക്കില്‍ പറയുന്നത്. ദേരാ ആസ്ഥാനത്തു പോലും ഹണിക്ക് ഗുര്‍മീതില്‍ വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്.
താനാണ് ദേരയുടെ പുതിയ മേധാവിയെന്നു വരെ അവര്‍ ഫേസ്ബുക്കില്‍ തട്ടിവിട്ടു. പക്ഷെ സിങ്ങ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ സിങ്ങ് മകന്‍ ജസ്മീതിനെയാണ് അടുത്ത അവകാശിയായി നിയോഗിച്ചത്.
















