ന്യൂദല്‍ഹി: ആശാറാം ബാപ്പുവിനെതിരായ ബലാല്‍സംഗക്കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി.
ദീപാവലിക്ക് ശേഷം വിചാരണ പൂര്‍ത്തിയാകുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിചാരണയിലും കാലതാമസം ഉണ്ടായതിനും കാരണം എന്തെന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 2013ല്‍ രാജസ്ഥാന്‍ പോലീസാണ് ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലെ കോടതിയിലാണ് കേസിലെ വിചാരണ നടപടികള്‍ നടക്കുന്നത്.
















