അടിമാലി: കൂമ്പന്‍പാറ-മാങ്കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായതോടെ കാല്‍നടയാത്രക്കാരുള്‍പ്പെടെയുള്ളവരുടെയാത്ര ദുസഹമായി. കൂമ്പന്‍പാറ മുതല്‍ മാങ്കടവ് വരെയുള്ള 5 കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് തകര്‍ന്ന് തരപ്പണമായിരിക്കുന്നത്. റോഡ് തകര്‍ന്നതോടെ ഈ മേഖലയിലേക്കുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മൂന്ന് ബസ് സര്‍വ്വീസുകളും നിര്‍ത്തലാക്കി.
മഴവെള്ളം കെട്ടിനിന്ന് കുണ്ടുംകുഴിയുമായി ചെറിയകുട്ടികള്‍ക്കുപോലും നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് ഈ റോഡ്. മാങ്കുളം, കല്ലാര്‍, മൂന്നാര്‍ മേഖലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജില്ലാ ആസ്ഥാനമായ ഇടുക്കിയിലേക്കും രാജാക്കാട്, നെടുങ്കണ്ടം, മുരിക്കാശേരി കട്ടപ്പന തുടങ്ങിയ പട്ടണങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണ് കൂമ്പന്‍പാറ-മാങ്കടവ് റോഡ്. കൂടാതെ സര്‍ക്കാര്‍ വിദ്യാലയം ഉള്‍പ്പെടെ മൂന്നോളം വിദ്യാലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഈറോഡിന് വീതികൂട്ടി അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാറ്റണമെന്ന നാട്ടകാരുടെ ആവശ്യത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല.
റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ പിഡബ്ല്യൂഡി അനാസ്ഥകാണിക്കുകയാണെന്നും റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരം കാണുന്നതില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ സംയുക്ത സമര സമിതി രൂപീകരിച്ച് റോഡ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ കൈക്കൊള്ളുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു.
















