Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദങ്ങളിലെ ശിവസങ്കല്‍പ്പം, ആധിദൈവികാര്‍ഥത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 08:47 pm IST
inSamskriti

ഹിന്ദുവിന്റെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ശിവന്‍ അല്ലെങ്കില്‍ രുദ്രന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ടു ഭാവങ്ങളും, അതായത് ശിവന്റെ ശാന്തസ്വരൂപവും രുദ്രന്റെ രൗദ്രസ്വരൂപവും പരസ്പര വിരുദ്ധങ്ങളാണ്. എന്തുകൊണ്ടാണ് ഒരേ ദേവതയ്‌ക്ക് ഇങ്ങനെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളുണ്ടായത് എന്ന് നമുക്കിവിടെ വേദങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. വേദങ്ങളിലും വൈദികസാഹിത്യത്തിലും രുദ്രദേവതയ്‌ക്ക് രണ്ടു രൂപങ്ങളുള്ളതായി എഴുതിയിട്ടുണ്ട്.

”രുദ്രോ വാ ഏഷ യദഗ്നിസ്തസൈ്യതേ തനുവൗ

ഘോരാന്യാ ശിവാന്യാ” (തൈത്തിരീയ സംഹിത 5.7.2.3)

അതായത് രുദ്രന് രണ്ട് ശരീരങ്ങളുണ്ട് അഥവാ സ്വരൂപങ്ങളുണ്ട്. ഒന്ന് ഘോരവും രണ്ട് ശിവവും. വേദമന്ത്രങ്ങളെയും ദേവതാസങ്കല്‍പങ്ങളെയുമെല്ലാം ചുരുങ്ങിയത് മൂന്ന് രീതിയില്‍ നോക്കിക്കാണാന്‍ കഴിയും. ആപിഭൗതികം (ഭൗതികജീവിതവുമായി ബന്ധപ്പെട്ട് അര്‍ഥം കാണുന്ന രീതി), ആധിദൈവീകം (ഭൂമി, സൂര്യന്‍, കാലാവസ്ഥ തുടങ്ങി പ്രകൃതിദേവതകളുമായി ബന്ധപ്പെട്ടത്), ആധ്യാത്മികം (ആത്മാവ്, മനസ്സ്, ഉപാസന തുടങ്ങിയവയുമായി ബന്ധപ്പെട്ടത്). ഇതില്‍ ആധിദൈവീകമായ രീതിയില്‍ നമുക്ക് രുദ്രന്റെ ഈ രവേദങ്ങളിലൂടെയും പുരാണകഥകളിലൂടെയും കടന്നുപോയാല്‍ ആധിദൈവികാര്‍ഥത്തില്‍ രുദ്രന്‍ എന്നത് വിദ്യുത് അഥവാ മിന്നലാണെന്നു കണ്ടെത്താം. യജുര്‍വേദത്തിലെ 16-ാം അധ്യായം ശ്രീരുദ്രം എന്ന പേരില്‍ പ്രസിദ്ധമാണ്. അവിടെ, ആയിരം യോജന വിസ്തൃതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി തന്റെ വില്ലു കുലയ്‌ക്കാന്‍ കഴിവുളള രുദ്രന്മാരെക്കുറിച്ച് പറയുന്നുണ്ട്.

”രുദ്രാ അധി ഭൂമ്യാം. തേഷാം

സഹസ്രയോജനേളവ ധന്വാനി തന്മസി.” (യജു.16.54)

ഭൂമിയിലുള്ളവര്‍ക്ക് ഇത് മിന്നല്‍വെളിച്ചമായി കാണാം. രുദ്രന്റെ രവം മേഘഗര്‍ജനമായി കേള്‍ക്കുകയും ചെയ്യാം. രുദ്രനെ നാം ഗിരീശനെന്ന് വിളിക്കാറുണ്ട്. വേദങ്ങളില്‍ ‘ഗിരിശ’ (യജു. 16.4) അഥവാ ഗിരിയില്‍ വസിക്കുന്നവന്‍, ‘ഗിരിശയഃ'(യജു. 16.29) അഥവാ ഗിരിയില്‍ ശയിക്കുന്നവന്‍, ‘ഗിരിചരഃ'(യജു.16,.29) അഥവാ ഗിരിയില്‍ സ്ഥിതനായി ചരിക്കുന്നവന്‍ എന്നെല്ലാം രുദ്രനെ വിശേഷിപ്പിച്ചതായി കാണാം (യജു 16.2). ഗിരിശബ്ദം മേഘത്തിനു പര്യായമാണെന്ന് നിഘണ്ടുവില്‍ യാസ്‌കമഹര്‍ഷി പറയുന്നു (ഗിരിഃ ഇതി മേഘനാമസു പഠിതമ് – നിഘണ്ടു 1.10). അതായത് രുദ്രന്റെ വാസം ഗിരിയില്‍ ആണെന്നതില്‍നിന്നും മേഘത്തില്‍ വസിക്കുന്ന മിന്നലിനെക്കുറിച്ചുള്ള വര്‍ണന കൂടിയാണ് ഇതെന്ന് മനസ്സിലാക്കണം. നിഘണ്ടുവില്‍ പര്‍വതശബ്ദവും മേഘത്തിന്റെ പര്യായമാണെന്ന് യാസ്‌കമഹര്‍ഷി പറയുന്നുണ്ട്.(1.10) പര്‍വതപുത്രിയെ പാര്‍വതി എന്നു വിളിക്കാം. ആ പാര്‍വതിയാണ് രുദ്രന്റെ പത്‌നി അഥവാ ശക്തിയായി മാറുന്നത്. ഇതാകട്ടെ ആദിദൈവികാര്‍ഥത്തില്‍ വിദ്യുച്ഛക്തിയുമാകുന്നു.

മേഘത്തിന്റെ മറ്റൊരു പര്യായമാണ് വൃഷഭം എന്നത്. ‘വര്‍ഷണാദ് വൃഷഭഃ’ എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ (9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. ‘വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം’ എന്ന് ഋഗ്വേദത്തിലും(6.44.21) പറയുന്നു. ‘ഒഴുകുന്ന അവസ്ഥയിലുള്ള ജലം ‘വൃഷാ’യും സ്ഥിരമായിരിക്കുന്നത് ‘വൃഷഭ’വും. ലൗകിക സംസ്‌കൃതത്തില്‍ എന്നാല്‍ വൃഷഭത്തിന് കാള എന്നു മാത്രമാണ് അര്‍ഥം. ഇതാണ് രുദ്രന്റെ വാഹനം കാളയാകാന്‍ കാരണം. ഗംഗാവര്‍ഷത്തെ ധരിച്ചിരിക്കുന്ന ഗംഗാധരനായി രുദ്രന്‍ അറിയപ്പെടാന്‍ കാരണവും അവന്‍ മേഘസ്ഥിതനായതിനാല്‍ തന്നെ.

എങ്കില്‍ എന്തായിരിക്കും രുദ്രന്‍ സര്‍പ്പത്തെ കഴുത്തിലണിയാന്‍ കാരണം? ‘അഹി’ എന്നത് സംസ്‌കൃതത്തില്‍ ‘സര്‍പ്പ’ത്തിന്റെ മറ്റൊരു പേരാണ്. എന്നാല്‍ ഇതേ ‘അഹി’ നിഘണ്ടുവില്‍ ജലത്തിനു പര്യായമായാണ് പറഞ്ഞിരിക്കുന്നത്. (അഹിരിതി ഉദകസ്യ നാമ- നിഘണ്ടു 1.12) ആ ജലത്തെ ധരിക്കുന്ന രുദ്രന്‍ സര്‍പ്പധാരിയുമായി.

‘യോ രോദയതി സ രുദ്രഃ’ എന്ന് രുദ്രശബ്ദത്തിനര്‍ഥം പറയാം. രോദിപ്പിക്കുന്നവന്‍ ആരോ അവന്‍ രുദ്രന്‍. ‘രുദിര് അശ്രുവിമോചനേ’ എന്ന ധാതുവില്‍നിന്നാണ് രുദ്രശബ്ദവും രോദനശബ്ദവും നിഷ്പന്നമായത്. കണ്ണില്‍ നിന്നും അശ്രുവിനെ വേര്‍പെടുത്തുന്നത് രുദ്രന്‍. ഇങ്ങനെ, വേര്‍പെടുത്തുക എന്നത് രുദ്രന്റെ സ്വഭാവമാണ്. ഇവിടെ മേഘങ്ങളില്‍നിന്നും മഴയെ വേര്‍പെടുത്തുന്നതും രുദ്രനാണ്.

എന്നാല്‍ മേഘങ്ങളിലിരിക്കുന്ന ഈ രുദ്രന്റെ രണ്ടു ഭാവങ്ങള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് പ്രകടമാകുന്നുണ്ട്. മിന്നലും മേഘഗര്‍ജനവും ഭയത്താല്‍ ആളുകളെ കരയിക്കുമ്പോള്‍ രുദ്രന്‍ ‘സ്വ’ഭാവമായ രൗദ്രഭാവത്തില്‍ (ഘോരശരീരത്തില്‍) പ്രകടമാകുന്നു. എന്നാല്‍ പിന്നീട് മഴയെത്തന്ന് സകല ജീവജാലങ്ങള്‍ക്കും അന്നവും ആനന്ദവും പ്രദാനം ചെയ്ത് മംഗളകാരിയായി ഭവിക്കുമ്പോള്‍ അവന്‍ ശിവസ്വരൂപത്തില്‍ പ്രകടമാകുന്നു. അഥവാ മംഗളസ്വരൂപത്തില്‍ പ്രകടമാകുന്നു. ഇങ്ങനെ ഘോരരൂപിയായ രുദ്രന്‍ അഘോരനും മംഗളദായകനുമായ ശിവനായി മാറുന്നു.

സൈന്ധവനാഗരികതയുടെ അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹാരപ്പയില്‍ നിന്നും കണ്ടെത്തിയ പശുപതിമുദ്ര. രുദ്രനുമായി പശുപതി ദേവതയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതേ പശുപതി യജുര്‍വേദത്തില്‍ ശ്രീരുദ്രമന്ത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. ‘പശൂനാം പതയേ നമഃ’ (16.17) ‘പശുപതയേ ച നമഃ’ (16.40, 28) എന്നെല്ലാമാണ് ആ പ്രസ്താവങ്ങള്‍.

ജീവജാലങ്ങളുടെയെല്ലാം പതി അഥവാ പാലകനായ പശുപതിയായ രുദ്രന് നമസ്‌കാരം എന്നാണ് അവിടെ പറയുന്നത്. രുദ്രന്‍ (മിന്നല്‍) വര്‍ഷത്തിനു കാരണമാവുകയും അതുവഴി സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിനു ഹേതുവാകുന്നതും ചെയ്യുന്നവനാണ് എന്ന് ആധിദൈവികാര്‍ഥത്തില്‍ മനസ്സിലാക്കാം. രുദ്രനെ നീലകണ്ഠനായി വേദത്തില്‍തന്നെ വിശേഷിപ്പിക്കുന്നുണ്ട്. ‘നീലഗ്രീവോ വിലോഹിതഃ’ (യജു.16.7,58), ‘നമോളസ്തു നീലഗ്രീവായ’ (യജു. 16.8), ‘നീലഗ്രീവാ ശിതികണ്ഠാ’ (യജു. 16.56,57) എന്നെല്ലാമാണ് ആ മന്ത്രശകലങ്ങള്‍. കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കവേയാണ് ശിവന്റെ കണ്ഠത്തില്‍ നീലനിറം വന്നുചേര്‍ന്നത് എന്ന് പുരാണങ്ങളില്‍ പറയുന്നു.

എന്താണീ കാളകൂടം? മഴ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകലജീവജാലങ്ങളെയും ദുഃഖത്തിലാഴ്‌ത്തുന്നു. ഈ കാളകൂടത്തെയാണ് രുദ്രന്‍ എടുത്ത് കുടിക്കുന്നത്. അങ്ങനെ കാളകൂടവിഷത്തില്‍നിന്നും നമ്മെ രക്ഷിക്കുന്ന ആ നീലഗ്രീവനെക്കുറിച്ച്, അതുവഴി സകലര്‍ക്കും ശാന്തിയേകുന്ന ശിവസ്വരൂപനായ രുദ്രനെക്കുറിച്ചും ആദ്യമായി പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ഇങ്ങനെ വേദങ്ങളിലെ രുദ്ര-ശിവസങ്കല്‍പങ്ങളെ ആധിദൈവികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.